Image

പിഎംഎഫ് ദിനാഘോഷം ഗ്ലോബല്‍തല ഉത്ഘാടനം റിയാദില്‍

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 04 January, 2018
പിഎംഎഫ് ദിനാഘോഷം ഗ്ലോബല്‍തല ഉത്ഘാടനം റിയാദില്‍
റിയാദ്: ആഗോളമലയാളികളുടെ പൊതുവേദിയായ പ്രവാസിമലയാളി ഫെഡറേഷന്‍ സ്ഥാപകദിനാഘോഷത്തിന്റെ ഗ്ലോബല്‍തല ഉത്ഘാടനവും ആഘോഷവും ജനുവരി 5 ന്  വൈകീട്ട് 5.30 മുതല്‍ സൗദിയുടെ തലസ്ഥാനമായ റിയാദില്‍ നടക്കും.ചടങ്ങില്‍ മുഖ്യഅതിഥിയായി മുന്‍ കേരള പോലീസ് മേധാവി ജേക്കബ് പുന്നൂസ് പങ്കെടുക്കുന്നു. സിനിമാ പിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി ,പി.എം.എഫ് ന്റെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളായ ചെയര്‍മാന്‍ ഡോ: ജോസ് കാനാട്ട്(അമേരിക്ക) ജോളി കുര്യന്‍  തുരുത്തുമേല്‍ വിയന്ന  (യൂറോപ്പ് കോര്‍ഡിനേറ്റര്‍) ഡയറക്റ്റ് ബോര്‍ഡ് മെമ്പര്‍ ബഷീര്‍ അമ്പലായി (ബഹ്‌റൈന്‍) തുടങ്ങി സംഘടനയുടെ ഗ്ലോബല്‍ ഭാരവാഹികള്‍, നാഷണല്‍, യുണിറ്റ് ഭാരവാഹികള്‍ അടക്കം വലിയൊരു നേതൃനിര സമ്മേളനത്തില്‍ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച് പ്രദീപ് പള്ളുരുത്തി നയിക്കുന്ന ഗാനസന്ധ്യ, റിയാദിലെ  കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന  വൈവിധ്യമാര്‍ന്ന നൃത്ത്യസന്ധ്യ എല്ലാം ചടങ്ങിന് കൊഴുപ്പേകും .
തരീഖ് ഖുറൈസ് എക്‌സിറ്റ് മുപ്പതിലുള്ള മുസ്തഷര്‍  ഇസ്ത്രഹായില്‍ വെച്ചാണ് ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്

ജനുവരി 6 ശനിയാഴ്ച  വൈകീട്ട് 6 മണിക്ക് ബത്ത റമാദ് ഓഡിറ്റോറിയത്തില്‍ വെച്ച് മുന്‍ ഡി.ജി.പി ജേക്കബ്  പുന്നുസുമായി മുഖാമുഖം പരിപാടി നടക്കും.' സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍' എന്ന വിഷയത്തെ കുറിച്ച് ചോദ്യോത്തരപരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍, ക്ഷണിക്കപ്പെട്ട സംഘടനാപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയര്‍ പങ്കെടുക്കുമെന്ന് ഗ്ലോബല്‍ പ്രസിഡണ്ട് റാഫി പാങ്ങോട്. നാഷണല്‍ പ്രസിഡണ്ട്. ഡോ: അബ്ദുല്‍ നാസര്‍, ജയന്‍  കൊടുങ്ങല്ലൂര്‍, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ മുജീബ് കായംകുളം,ഷിബു ഉസ്മാന്‍ എന്നിവര്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക