Image

മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തില്‍ ആദ്യമായി ക്രിസ്തീയ നാടക പരമ്പര

ജേക്കബ് വര്‍ഗീസ് Published on 04 January, 2018
മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തില്‍ ആദ്യമായി ക്രിസ്തീയ നാടക പരമ്പര
കലിഫോര്‍ണിയ: മലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തില്‍ ആദ്യമായി ഗ്രീന്‍ റേഡിയോ ശ്രോതാക്കള്‍ക്കായി അവതരിപ്പിക്കുന്ന ക്രിസ്തീയ നാടക പരമ്പര 'സ്‌നേഹിതരെ ഒരു കഥ പറയാം,' ജനുവരി 5 വെള്ളിയാഴ്ച്ച മുതല്‍ എല്ലാ വെള്ളിയാഴ്ച്ചയും ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് പ്രക്ഷേപണം ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചയും രാവിലെ 7.30 നും ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും രാത്രി 11.30 നും പുനഃസംപ്രേക്ഷണം ചെയ്യും.

സമൂഹത്തിലെ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി തയ്യാറാക്കിയിരിക്കുന്ന ഈ നാടക പരമ്പരയുടെ രചന, സംവിധാനം സുനില്‍ പട്ടിമറ്റവും , ശബ്ദമിശ്രണം , വിവരണം ഒരുക്കിയിരിക്കുന്നത് ബിന്നി മാത്യുവുമാണ്. ക്രൈസ്തവ മൂല്യങ്ങള്‍ ഉള്‍പ്പെടുത്തി ചെയ്തിരിക്കുന്ന ഈ നാടക പരമ്പര തികച്ചും വ്യത്യസ്തവും കാലികപ്രസക്തവുമാണ്. ഐ ഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി റേഡിയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

www.greenradiolive.com, info@greenradiolive.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക