Image

മാപ്പ് 2018 പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷവും ജനുവരി ഏഴിന്

ജോയിച്ചന്‍ പുതുക്കുളം Published on 04 January, 2018
മാപ്പ് 2018 പ്രവര്‍ത്തനോദ്ഘാടനവും ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷവും ജനുവരി ഏഴിന്
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) 2018-ലെ പ്രവര്‍ത്തനോദ്ഘാടനവും, ന്യൂഇയര്‍ ആഘോഷവും, 2018-ലെ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ജനുവരി ഏഴാം തീയതി ഞായറാഴ്ച വൈകുന്നേരം 4.30-നു മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ (7733 കാസ്ട്രര്‍ അവന്യൂ, ഫിലഡല്‍ഫിയ, പി.എ 19152) വച്ചു നടത്തപ്പെടുന്നു.

തദവസരത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ. അബു വര്‍ഗീസ് പീറ്റര്‍ ക്രിസ്തുമസ് -പുതുവത്സര സന്ദേശം നല്‍കുന്നതും, 2018-ലെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുന്നതുമാണ്. മാപ്പ് പ്രസിഡന്റ് അനു സ്കറിയയുടെ അധ്യക്ഷതയില്‍ ചേരുന്ന മീറ്റിംഗില്‍ ഫിലഡല്‍ഫിയയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും, ഫോമ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.

അംഗബലംകൊണ്ടും പ്രവര്‍ത്തന പാരമ്പര്യംകൊണ്ടും ഫിലഡല്‍ഫിയയിലെ ഏറ്റവും പ്രബല മലയാളി സംഘടനയാണ് മാപ്പ്. മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം, പ്രവാസഭൂമിയിലെ രണ്ടും മൂന്നും തലമുറകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവര്‍ക്ക് മലയാളിത്തനിമയും, സാംസ്കാരിക പൈതൃകവും പകര്‍ന്നുകൊടുക്കുന്ന ഒരു കണ്ണിയായി 2018-ലും മാപ്പ് പ്രവര്‍ത്തിക്കുമെന്നു പ്രസിഡന്റ് അനു സ്കറിയ, സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറര്‍ ഷാലു പുന്നൂസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രമോദ്, ജയ്‌സണ്‍, റെയ്ച്ചല്‍, ശില്പ റോയി, മെലീസ തോമസ് എന്നിവര്‍ നയിക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്- അനു സ്കറിയ (267 496 2423), സെക്രട്ടറി- തോമസ് ചാണ്ടി (201 446 5027), ട്രഷറര്‍- ഷാലു പുന്നൂസ് (203 482 9123), പി.ആര്‍.ഒ - സന്തോഷ് ഏബ്രഹാം (215 605 6914).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക