Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജീവിക്കാനായത് ഭാഗ്യം: പുതിയ പ്രസിഡന്റ്

Published on 04 January, 2018
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജീവിക്കാനായത് ഭാഗ്യം: പുതിയ പ്രസിഡന്റ്

ജനീവ: ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കുന്‌പോള്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജീവിക്കാന്‍ കഴിയുന്നതു ഭാഗ്യമായി കരുതണമെന്ന് രാജ്യത്തിന്റെ പുതിയ പ്രസിഡന്റ് അലെയ്ന്‍ ബെര്‍സെറ്റ്.

ആഭ്യന്തര മന്ത്രിയായിരുന്ന ബെര്‍സെറ്റ് പുതുവര്‍ഷത്തിലാണ് ഡോറിസ് ലൂഥാര്‍ഡില്‍നിന്ന് പ്രസിഡന്റ് പദവി ഏറ്റെടുത്തത്. 

സ്വിറ്റ്‌സര്‍ലന്‍ഡ് സുസ്ഥിരവും സുരക്ഷിതവും സാന്പത്തികമായി സുശക്തവുമാണെന്നും എങ്കില്‍ പോലും പലര്‍ക്കും ഭാവിയെക്കുറിച്ച് ആശങ്കയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സ്വിസ് ജനാധിപത്യം ശക്തമാണ്. ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാത്രമല്ല അതില്‍ അവസരമുള്ളത്, ഉത്തരങ്ങള്‍ തേടാന്‍ കൂടിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക