Image

യുകെയില്‍ മലയാളി ബാലിക മരിച്ചു

Published on 14 March, 2012
യുകെയില്‍ മലയാളി ബാലിക മരിച്ചു
ലണ്‌ടന്‍: യുകെയില്‍ മലയാളി ബാലിക മരിച്ചു. ബെല്‍ഫാസ്റ്റ്‌ ആന്‍ഡ്രിമില്‍ താമസിക്കുന്ന ചങ്ങനാശേരി കുറുമ്പനാടം സ്വദേശി തോമസ്‌ (റെജി)-ഷീബ ദമ്പതികളുടെ മകള്‍ സിയന്ന തോമസ്‌ (അഞ്ചര വയസ്‌) ആണ്‌ മരണമടഞ്ഞത്‌. മെറ്റബോളിക്‌ ഡിസോര്‍ഡറിനേത്തുടര്‍ന്ന്‌്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിയന്നക്ക്‌ ഹൃദയാഘാതം ഉണ്‌ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം ആശുപത്രിയില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്‌. സംസ്‌കാരം കുറുമ്പനാടം അസംപ്‌ഷന്‍ പള്ളിയില്‍ പിന്നീട്‌ നടത്താനാണു തീരുമാനം. ആന്‍ഡ്രിം സെന്റ്‌ കോണ്‍ഗ്ലാസ്‌ സ്‌കൂളിലെ പി2 വിദ്യാര്‍ഥിനിയായിരുന്നു സിയന്ന. ആന്‍ഫിന്‍ മൂത്ത സഹോദരനാണ്‌.

ബെല്‍ഫാസ്റ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ കേറ്ററിംഗ്‌ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സിയന്നയുടെ പിതാവ്‌ റെജി ചങ്ങനാശേരി കുറുമ്പനാടം കാരിക്കണ്‌ടത്തില്‍ കൂടുംബാംഗമാണ്‌. ആന്‍ഡ്രിം മസാറീന്‍ നഴ്‌സിംഗ്‌ ഹോമില്‍ നഴ്‌സായി ജോലിനോക്കുന്ന മാതാവ്‌ ഷീബാ മേരി മണിമല പ്ലാവിന്‍കുഴി കുടുംബാംഗമാണ്‌.

ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ.ആന്റണി പെരുമായന്റെ നേതൃത്വത്തില്‍ മലയാളികള്‍ തുടര്‍നടപടികള്‍ ആലോചിച്ചുവരികയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക