Image

കാലിത്തീറ്റക്കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി ജഡ്ജി

Published on 04 January, 2018
കാലിത്തീറ്റക്കേസ്: ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി ജഡ്ജി

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി ജഡ്ജി. ഫോണില്‍ വിളിച്ചാണ് ലാലുവിന്റെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതെന്ന് ജഡ്ജി ശിവപാല്‍ സിംഗ് പറഞ്ഞു. അതേസമയം ആരാണ് ഭീഷണിപ്പെടുത്തിയതെന്ന് ജഡ്ജി വ്യക്തമാക്കിയില്ല.

റാഞ്ചി കോടതിയില്‍ നടന്നത് അസാധാരണ നടപടികളാണെന്നും ലാലുവിന്റെ അനുയായികള്‍ വഴിതടയാന്‍ ശ്രമിച്ചുവെന്നും ജഡ്ജി ആരോപിച്ചു. അതേസമയം കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷ വിധി പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തെ കേസിലെ വിധിയാണ് മാറ്റിവച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക