Image

ആര്‍.എസ്.എസിനെ പുകഴ്ത്തി മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി തോമസ്

Published on 04 January, 2018
ആര്‍.എസ്.എസിനെ പുകഴ്ത്തി  മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി തോമസ്
ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെ വാനോളം പുകഴ്ത്തി മുന്‍ സുപ്രീംകോടതി ജഡ്ജി കെ.ടി തോമസ്. ഇന്ത്യന്‍ സൈന്യം, ജനാധിപത്യം, ഭരണഘടന എന്നിവ കഴിഞ്ഞാല്‍ ഇന്ത്യാക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നത് ആര്‍.എസ്.എസാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ സ്വയം സേവകരുടെ പരിശീലകര്‍ക്ക് വേണ്ടിയുള്ള ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു കെ.ടി തോമസ്. ഇന്ത്യാക്കാര്‍ സുരക്ഷിതരായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും ഈ രാജ്യത്ത് ഒരു ഭരണഘടനയുണ്ട്, ഇവിടെ ജനാധിപത്യമുണ്ട്, സൈന്യമുണ്ട്, നാലാമതായി ആര്‍.എസ്.എസും- അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍.എസ്.എസിന്റെ കായിക പരിശീലനത്തെയും ജസ്റ്റിസ് പ്രകീര്‍ത്തിച്ചു. ആക്രമണം നേരിടുന്ന സമയങ്ങളില്‍ രാജ്യത്തേയും സമൂഹത്തേയും പ്രതിരോധിക്കാന്‍ കായിക പരിശീലനത്തിനാവും. അടിയന്തരാവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചതും ആര്‍.എസ്.എസാണെന്നും ആദ്ദേഹം പറഞ്ഞു.

ഹിന്ദു എന്ന വാക്ക് സംസ്‌ക്കാരത്തെ സൂചിപ്പിക്കുന്നതാണ്. മതേതരം എന്ന വാക്ക് ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ലെന്നും രാജ്യത്തെ ഓരോ വ്യക്തിയുടേയും അന്തസ്സ് സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി കമീഷനുകള്‍ രൂപവല്‍ക്കരിക്കുന്നതിനെ ജസ്റ്റിസ് കെ.ടി തോമസ് ചോദ്യം ചെയ്തു.

ആര്‍.എസ്.എസ് ബി.ജെ.പി വൃത്തങ്ങളോട് അടുപ്പവും ആദരവും സൂചിപ്പിക്കുന്ന നിലപാടുകളാണ് ജസ്റ്റിസ് കെ.ടി തോമസ് ഈയിടെയായി കൈക്കൊള്ളുന്നത്. ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനുള്ള ഉത്തരവാദിത്തം നിരാകരിക്കുന്ന ചില അഭിപ്രായ പ്രകടനങ്ങളും അദ്ദേഹം ഈയിടെ നടത്തിയിരുന്നു. (Madhyamam)
Join WhatsApp News
keraleeyan 2018-01-04 16:47:35
ഇങ്ങേരു ഇത്ര ചീപ്പാണോ? രാജ്യം കുട്ടിച്ചോറാക്കാൻ ശ്രമിക്കുന്നവർ രാജ്യം സംരക്ഷിക്കുന്നവർ. ക്രിസ്ത്യാനിക്കും നല്ല അടി കിട്ടുന്നില്ലേ? അതൊന്നും പോരെ? മുല്ലപ്പെരിയാർ വെള്ളം തമിഴ്നാടിനു കൊടുക്കാൻ നിരത്തിയ ന്യായങ്ങൾ ആരും മറന്നിട്ടില്ല.
keraleeyan 2018-01-04 22:31:28
ഇന്ത്യയെ മത രാഷ്ട്രമാക്കാനും (ഉദാ: സൗദി, ഇറാൻ, ഇസ്‌റയൽ) ഒരു അർദ്ധ സൈനിക വിഭാഗത്തെ ഉപയോഗിച്ച് നിയമ വാഴ്ച തകർക്കാനും ശ്രമിക്കുന്ന ദുഷ്ട ശക്തിയാണ് ആർ.എസ.എസ. അതിനെ ന്യായീകരിക്കുന്നയാൽ എത്ര നിന്ദ്യനായിരിക്കണം? അമേരിക്കയിൽ ക്രെയ്സ്തവ രാജ്യം ഉണ്ടാക്കുന്നതിനെപ്പറ്റി പറയ്. ആർ.എസ.എസുകാർ ചാടി വീഴും. ൯൫ ശതമാനം ക്രിസ്ത്യാനി. ഇന്ത്യയിൽ ൮൦ ശതമാനമേ ഹിന്ദുക്കളുള്ളു 
Johny 2018-01-04 21:55:05
മുല്ലപ്പെരിയാർ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു പാവപ്പെട്ട വിശ്വാസികളെ പേടിപ്പിച്ചു അവന്റെ ഉറക്കം കളഞ്ഞ പോഴൻ മെത്രാൻമാരേക്കാളും മറ്റു കുര്ബാനത്തൊഴിലാളികളെക്കാളും എത്രയോ ബേദം ഈ മുൻ ന്യായാധിപൻ. ഇപ്പൊ ഭൂമി കുമ്പകോണത്തിൽ പെട്ട് നാണം കെട്ട നികൃഷ്ട ജീവികളെ അയ്യോ കഷ്ടം.  ശ്രി വി ആർ കൃഷ്ണ അയ്യർക്കു ശേഷം കേരളത്തിൽ നിന്നും ഉള്ള നല്ലൊരു ന്യായാധിപൻ. (കെ ജി ബാലകൃഷ്ണനെ പോലൊരു അഴിമതിയുടെ പര്യായം ഇപ്പോഴും നപുംസകത്തെപോലെ നമ്മൾ ചുമക്കുന്നു എന്നത് വേറൊരു കാര്യം)
Alex Vilanilam 2018-01-05 01:52:31

The 'Carrot' before the retired Judge is 'Governorship' !! So forget about Gandhi murder, burning of missionary family and all types of killings by semi army group in the name of 'Hindu Nation' against the secular India assured in the constitution.
anti-RSS 2018-01-05 09:24:21
ആര്‍.എസ്.എസ്.കാര്‍ പാവങ്ങളാ.. പച്ചപ്പാവങ്ങള്‍. 
judge says India has security because of RSS. Then waht use our country, police, courts etc? we only need RSS. Hell with this guy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക