Image

എച്ച്1 വിസ: പേടിക്കാനില്ല; പ്രസിഡന്റിന്റെ അധികാരത്തിനു പരിമിതി

Published on 04 January, 2018
എച്ച്1 വിസ: പേടിക്കാനില്ല; പ്രസിഡന്റിന്റെ അധികാരത്തിനു പരിമിതി
വാഷിംഗ്ടണ്‍, ഡി.സി: ഗ്രീന്‍ കാര്‍ഡിനു കാത്തിരിക്കുന്ന എച്ച്-1 ബി വിസക്കാരെ ഉപദ്രവിക്കാനല്ലാതെ കൂട്ടത്തോടെ പറഞ്ഞു വിടാന്‍ പ്രസിഡന്റിനു അധികാരമില്ലെന്നു നിയമ വിദഗദര്‍. അല്ലെങ്കില്‍ ഇതിനായി നിയമം കൊണ്ടു വരികയോ നിലവിലുള്ള നിയമം ഭേദഗതി ചെയ്യുകയോ വേണം.

മാത്രമല്ല, എച്ച്-1 വിസ നീട്ടി നല്‍കുന്നതു നിര്‍ത്തുമെന്നു ഔദ്യോഗികമായി ആരും പറഞ്ഞിട്ടില്ല. ഊഹാപോഹങ്ങളെല്ലാം പരക്കുന്നത് ഒരു പത്ര റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. അത് എത്ര വിശ്വസനീയമെന്നു ഉറപ്പില്ല. അതിനാല്‍ എന്തു മാറ്റം ഉണ്ടാവുമെന്നു കാത്തിരുന്നു കാണേണ്ടതാണു. അതിനു ഇപ്പോഴെ വെപ്രാളം പിടിക്കേണ്ടതില്ല എന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

എച്ച്-1 ബി വിസക്കു മൂന്നു വര്‍ഷമാണു കാലാവധി. അതു മൂന്നു വര്‍ഷത്തെക്കു കൂടി പുതുക്കി കിട്ടും. അതു കഴിഞ്ഞാല്‍ മടങ്ങണം. എന്നാല്‍ അമേരിക്കന്‍ കോമ്പറ്റീറ്റിവ്‌നെസ് ഇന്‍ ദി ട്വെന്റി ഫാസ്റ്റ് സെഞ്ച്വറി ആക്റ്റ് (എ.സി21) പ്രകാരം കാലാവധി പിന്നെയും നീട്ടി നല്‍കാം.

എ.സി. 21 സെക്ഷന്‍ 104 (സി) പ്രകാരം ഒരു എച്ച്1 ബി വിസക്കാരന്റെ ഗ്രീന്‍ കാര്‍ഡ് അപേക്ഷ അനുവദിച്ചാല്‍ (ഐ-140 അംഗീകരിച്ചാല്‍) എച്ച്-1 വിസ മൂന്നു വര്‍ഷം വീതം നീട്ടിക്കൊടുക്കാം.

സെക്ഷന്‍ 106 (ബി) പ്രകാരം ഒരു എച്ച്-1 ബി വിസക്കാരന്റെ ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അംഗീകരിക്കുകയും ഐ-140 അപേക്ഷ നല്‍കിയിട്ട് ഒരു വര്‍ഷം കഴിയുകയും ചെയ്താല്‍ അയാള്‍ക്ക് ഒരു വര്‍ഷം വീതം എച്ച്-1 ബി വിസ നീട്ടിക്കൊടുത്തിരിക്കണം.

ആദ്യ വകുപ്പില്‍ പറയുന്നത് എച്ച്-1 വിസ നീട്ടിക്കൊടുക്കാം എന്നാണ്. മെ (may) എന്ന വാക്കാണ്  അവിടെ ഉപയോഗിച്ചിരിക്കുന്നത്. നിര്‍ബന്ധമില്ല എന്നു ഇതിനെ വ്യാഖ്യാനിക്കാം.

എന്നാല്‍ രണ്ടാമത്തെ വകുപ്പില്‍ വിസ നീട്ടിക്കൊടുക്കണം എന്നാണു പറയുന്നത്. ഷാല്‍ (shall) എന്നാണു ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്ക്. ചുരുക്കത്തില്‍ ഒരു വര്‍ഷം വീതം വിസ നീട്ടി നല്‍കുന്ന നിയമം കോണ്‍ഗ്രസ് മാറ്റാതെ പ്രസിഡന്റിനു ഒന്നും ചെയ്യാനാവില്ല. ഗ്രീന്‍ കാര്‍ഡ് അപേക്ഷയില്‍ അന്തിമ തീരുമാനം വരും വരെ ഇങ്ങനെ നീട്ടി നല്‍കണമെന്നാണു നിയമത്തില്‍ പറയുന്നത്.

എന്നാല്‍ മൂന്നു വര്‍ഷം വീതം നീട്ടിക്കൊടുക്കുന്നത് തടയിടാനാവും. പക്ഷെ 17 വര്‍ഷമായി ഇന്നെ വരെ അങ്ങനെ ചെയ്തിട്ടില്ല. ഇനി ആര്‍ക്കും നീട്ടി കൊടുക്കേണ്ടതില്ല എന്ന തീരുമാനമെടുത്താല്‍ അതു കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നുറപ്പ്.

ഭരണകൂടം എത്ര ശ്രമിച്ചാലും പല കാര്യങ്ങളും കോടതി റദ്ദാക്കിയെന്നു വരും. ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് കോടതി റദ്ദാക്കിയത് തന്നെ ഉദാഹരണം.

എച്ച്1 വിസ: പേടിക്കാനില്ല; പ്രസിഡന്റിന്റെ അധികാരത്തിനു പരിമിതി
Join WhatsApp News
indian 2018-01-05 00:26:37
Though the second section does not give any option to the administration, it will not benefit much. The I-140 petition will be approved or rejected in one or two years. If approved,the person becomes part of I-140 group and he can be send out...so things are not as bright as we think
truth and justice 2018-01-05 07:53:51
 Who is questioning the Authority of American President. If they are they are ignorant people.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക