Image

മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍

ജീമോന്‍ റാന്നി Published on 05 January, 2018
മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍
ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ പരിപാടികള്‍ 2018 ജനുവരി 6ന് വൈകിട്ട് 5.30 മണിക്ക് വി.എഫ്.ഡബ്ല്യൂ, ഡിക്കിങ്‌സണ്‍ ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെടും.

 ഗാല്‍വസ്റ്റണ്‍ ഷെറിഫ് ഹെന്റി ട്രോചെസ്റ്റും, കൗണ്ടി ജഡ്ജിമാരായ ലൊന്നി കോക്‌സും, അലിസണ്‍ കോക്‌സും മുഖ്യാതിഥികളായിരിക്കും.

 മുന്‍ വര്‍ഷങ്ങളിലെന്നപോലെ ഏകദേശം പതിനാലും, പന്ത്രണ്ടും അടിയോളം ഉയരങ്ങളിലുള്ള കൂറ്റന്‍ നക്ഷത്രങ്ങളൊരുക്കിയും, 500 പൗണ്ടോളം തൂക്കമുള്ള ഗംഭീര കേക്ക് നിര്‍മ്മിച്ചും,   ഇത് കൂടാതെ അഞ്ഞൂറില്പരം ചെറു നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയും ഒരുക്കി ലീഗ് സിറ്റി മലയാളികള്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങുന്നു.

 ഇതോടൊപ്പം ലീഗ് സിറ്റിയിലെ പ്രശസ്ത ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാര്‍ന്നതരത്തിലുള്ള നൃത്ത, സംഗീത, നാടക പരിപാടികളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. അതോടൊപ്പംതന്നെ രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങള്‍ ഒരുക്കികൊണ്ടുള്ള സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

 കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകള്‍: സോജന്‍ ജോര്‍ജ് 4092569840, രാജ്കുമാര്‍ മേനോന്‍ 2627440452, മാത്യു പോള്‍ 4094543472, വിനേഷ് വിശ്വനാഥന്‍ 2282494511, രാജന്‍കുഞ്ഞു ഗീവര്‍ഗീസ് 5078220051, ബിനു പാപ്പച്ചന്‍ 4059925716, ഷിബു ജോസഫ് 2282491819, ടെല്‍സണ്‍ പഴമ്പിള്ളി 9734777775, കൃഷ്ണരാജ് കരുണാകരന്‍ 4094571257, രാജേഷ് പിള്ള 2282496020, ബിജോ സെബാസ്റ്റ്യന്‍ 4092566427, ഡോ. ജേക്കബ് തെരുവത്ത് 2404261845.

 



മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക