Image

സി.പി.എമ്മിനെ തകര്‍ക്കാന്‍ ചെന്നിത്തല - കുമ്മനം കൂട്ടുകെട്ടെന്ന്‌ കോടിയേരി

Published on 05 January, 2018
സി.പി.എമ്മിനെ തകര്‍ക്കാന്‍ ചെന്നിത്തല - കുമ്മനം കൂട്ടുകെട്ടെന്ന്‌ കോടിയേരി

കോട്ടയം: സി.പി.ഐ.എമ്മിനെ തകര്‍ക്കാനായി സംസ്ഥാനത്ത്‌ ചെന്നിത്തലകുമ്മനം കൂട്ടുകെട്ടെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി നേതൃസ്ഥാനത്ത്‌ ആര്‍.എസ്‌.എസ്‌ പ്രചാരകന്മാരെ നിയമിച്ചതോടെയാണ്‌ അക്രമങ്ങള്‍ കൂടിയതെന്നും സര്‍ക്കാരിനെതിരെ ബി.ജെ.പി പറയുന്നത്‌ ഏറ്റുപറയുകയാണ്‌ കോണ്‍ഗ്രസെന്നും കോടിയേരി പറഞ്ഞു. രണ്ട്‌ കൂട്ടര്‍ക്കം ഒരേ ലക്ഷ്യമാണ്‌. രാവിലെ കുമ്മനം പറയുന്നത്‌ വൈകിട്ട്‌ ചെന്നിത്തല കോപ്പിയടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക