Image

മലേറിയ രോഗത്തിനെതിരെ ബീജരഹിത കൊതുകുകളുമായി മലയാളി ഗവേഷകന്‍

Published on 14 March, 2012
മലേറിയ രോഗത്തിനെതിരെ ബീജരഹിത കൊതുകുകളുമായി മലയാളി ഗവേഷകന്‍
വിയന്ന: വൈദ്യശാസ്‌ത്രത്തിനു ഇന്നും ഭീഷണിയായി നിലനില്‍ക്കുന്ന മലേറിയ ഒടുവില്‍പ്രവാസിയായ മലയാളി ശാസ്‌ത്രജ്ഞനുമുന്നില്‍ മുട്ടുമടക്കുന്നു. ഇന്ത്യയും ആഫ്രിക്കയുമുള്‍പ്പെടുന്ന ലക്ഷക്കണക്കിനുപേരുടെ മരണത്തിടയാക്കുന്ന മലേറിയ രോഗത്തിന്റെ വ്യാപനം ഫലപ്രദമായി തടയുന്നതിലാണ്‌ ജാനീസ്‌ തൈലയില്‍ എന്ന മലയാളി യുവാവ്‌ വിജയിച്ചത്‌. അതും പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിച്ച്‌. ലോകവ്യാപകമായി പ്രതിവര്‍ഷം പത്തുലക്ഷം പേരെങ്കിലും മലേറിയ ബാധിച്ചു മരിക്കുന്നതായാണു ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ആഫ്രിക്കയില്‍ ഈ രോഗംബാധിച്ച്‌ മരണമടയുന്നവരില്‍ 20 ശതമാനംപേരും കുട്ടികളാണെന്നും രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.

കൊതുകു നശീകരണവും കീടനാശിനികളുടെ പ്രയോഗവുമാണ്‌ മലേറിയ തടയുന്നതിനു മുന്‍കരുതലായി ഇന്നു സ്വീകരിക്കുന്നത്‌. കീടനാശികളുപയോഗിച്ച്‌ കൊതുകുകളെ കൊല്ലുന്നതിനെക്കാള്‍ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ ശാസ്‌ത്രസമൂഹംവര്‍ഷങ്ങായി ആലോചിച്ചുവരികാണ്‌. അമേരിക്കന്‍ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സ്‌ ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ ഈ രീതിയില്‍ ഗവേഷണം നടക്കുന്നുമുണ്‌ട്‌.ജാനീസിന്റെ ഗവേഷണം പ്രസക്തമാകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌.

കൊതുകുകളെ കൊല്ലുന്നതിനുപകരം ജന്മം നല്‌കുകയാണ്‌ ജാനീസിന്റെ സാങ്കേതികവിദ്യയുടെകാതല്‍. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെടുന്ന കൊതുകുകള്‍ക്കു ബീജോത്‌പാദനശേഷിയില്ല. ഉത്‌പാദനശക്തിയില്ലാത്ത കൊതുകുകളെ സൃഷ്ടിച്ച്‌ അവയെ സാധാരണ കൊതുകുകള്‍ക്കിടയില്‍ വിന്യസിക്കും. ഈ കൊതുകുകള്‍ സാധാരണപോലെ മുട്ടയിടുകയും ചെയ്യും. പക്ഷെ അവ വിരിഞ്ഞ്‌ ലാര്‍വകള്‍ രൂപ പ്പെടുകയില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടംമറിക്കാതെ കൊതുകുനശീകരണം ഇതുവഴി സാധ്യമാകും. ഗവേഷണഘട്ടത്തില്‍ വന്ധ്യംകരണത്തിനു കാരണമാകുന്ന ഘടകങ്ങള്‍ പതിനായിരം കൊതുകുമുട്ടകളില്‍ ജാനീസ്‌ കുത്തിവച്ചു. മാസങ്ങളുടെ ഗവേഷണഫലമായി നൂറോളം ബിജരഹിത കൊതുകുകളെ സൃഷ്ടിക്കുകയും ചെയ്‌തു. ഈ ആണ്‍കൊതുകുകളുമായി സംയോജിക്കുന്നതിന്‌ പെണ്‍കൊതുകുകള്‍ മടികാണിച്ചുമില്ല.

ജീവിതചക്രത്തില്‍ ഒരുതവണ മാത്രമാണ്‌ കൊതുകള്‍ സംയോജനത്തില്‍ ഏര്‍പ്പെടുന്നത്‌. ആണ്‍കൊതുകുകളുടെ ബീജം പെണ്‍കൊതുകുകള്‍ സൂക്ഷിച്ചുവച്ച്‌ മുട്ടയിടുന്നതാണ്‌ ജനിതകരീതി. ബീജരഹിത കൊതുകുകളുമായി സാധാരണ കൊതുകുകള്‍ സംയോജിക്കുന്നതിലൂടെ കൊതുകുകളുടെ എണ്ണം കുറയുമെന്ന്‌ ഇതിലൂടെ അദ്ദേഹം ഉറപ്പിച്ചിരിക്കുകയാണ്‌. ഇതുവഴി മലേറിയ ഉള്‍പ്പെടെ കൊതുകു പരത്തുന്നരോഗങ്ങ ള്‍നിയന്ത്രിക്കാനാകുമെന്നും ജാനീസ്‌ വിശദീകരിക്കുന്നു.

വിയന്നയില്‍ താമസിക്കുന്ന ജോസ്‌ ആനി തൈലയില്‍ ദമ്പതികളുടെ മൂത്ത പുത്രനാണ്‌ ജാനീസ്‌. ഗവേഷണവുമായി ബന്ധപ്പെട്ട്‌ ആഫ്രിക്കയിലെ കെനിയയിലാണ്‌ ഇപ്പോള്‍.
മലേറിയ രോഗത്തിനെതിരെ ബീജരഹിത കൊതുകുകളുമായി മലയാളി ഗവേഷകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക