Image

സ്വര്‍ണ്ണ വില കുതിക്കുന്നു

Published on 05 January, 2018
സ്വര്‍ണ്ണ വില കുതിക്കുന്നു


സ്വര്‍ണ്ണത്തിന്റെ ആഗോള വിലയില്‍ കഴിഞ്ഞ നാലാഴ്‌ചക്കിടയില്‍ ശക്തമായ മുന്നേറ്റംപ്രകടമായി. അന്താരാഷ്ട്ര കറന്‍സിയായ ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടായ ചാഞ്ചാട്ടം സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ്‌ ഉയര്‍ത്തിയതാണ്‌ ഇതിനു കാരണം. ഒരു ട്രോയ്‌ ഔണ്‍സ്‌ ധ31 .10 ഗ്രാംപ സ്വര്‍ണ്ണത്തിന്റെ വില വ്യാഴാഴ്‌ച്ച 1325 .86 ഡോളറിലേക്ക്‌ കയറി. കഴിഞ്ഞ സെപ്‌റ്റംബര്‍ 15 നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ്‌ ഇത്‌. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം വിലയില്‍ 1 .5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.


യൂറോ ഉള്‍പ്പടെയുള്ള ആറ്‌ പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ വില കുറയുന്നതാണ്‌ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ്‌ വര്‍ധിപ്പിച്ചത്‌. ഇതുമൂലം പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍ തങ്ങളുടെ നിക്ഷേപത്തിന്റെ മുഖ്യ പങ്ക്‌ സ്വര്‍ണ്ണത്തിലേക്ക്‌ മാറ്റുന്നത്‌ ഡിമാന്‍ഡ്‌ കൂടാന്‍ കാരണമായി. അമേരിക്കയിലെ അവധി മാര്‍ക്കറ്റുകളിലും സ്വര്‍ണ്ണ വിലയില്‍ മുന്നേറ്റം പ്രകടമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക