Image

ഡച്ച്‌ വീസയ്‌ക്ക്‌ ഇനി വിരലടയാളവും നല്‍കണം

ജോസ്‌ കുമ്പിളുവേലില്‍ Published on 14 March, 2012
ഡച്ച്‌ വീസയ്‌ക്ക്‌ ഇനി വിരലടയാളവും നല്‍കണം
ആംസ്റ്റര്‍ഡാം: യൂറോപ്പിനു പുറത്തുനിന്നുള്ളവര്‍ നെതര്‍ലന്‍ഡ്‌സിലേക്കു വീസയ്‌ക്ക്‌ അപേക്ഷിക്കുമ്പോള്‍ വിരലയടാളം നല്‍കുന്നതു നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ബില്‍ നെതര്‍ലന്‍ഡ്‌സ്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

അപേക്ഷ നല്‍കുമ്പോള്‍ തന്നെ വിരലടയാളവും ഫോട്ടോഗ്രാഫും നല്‍കുന്നതു നിര്‍ബന്ധമാക്കുന്ന തരത്തിലാണ്‌ നിയമ നിര്‍മാണം. ജോലിക്കോ പഠനത്തിനോ കുടുംബത്തിനൊപ്പം ചേരുന്നതിനോ വരുന്നവര്‍ക്ക്‌ ഇതു ബാധകം. (you must have a valid passport.  you must have health insurance with cover in the Netherlands. you must not constitute a risk to public order. ? you must have sufficient funds.)

നിലവില്‍ അഭയാര്‍ഥിത്തിന്‌ അപേക്ഷ നല്‍കുന്നവര്‍ക്കു മാത്രമാണ്‌ വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നത്‌. പുതിയ രീതി വരുന്നതോടെ ഐഡന്റിറ്റി തട്ടും അനധികൃത കുടിയേറ്റവും തടയാന്‍ കഴിയുമെന്നാണ്‌ ഡച്ച്‌ അധികൃതരുടെ പ്രതീക്ഷ.
ഡച്ച്‌ വീസയ്‌ക്ക്‌ ഇനി വിരലടയാളവും നല്‍കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക