Image

ഫോണ്‍ കെണി: ശശീന്ദ്രനു തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

Published on 05 January, 2018
ഫോണ്‍ കെണി: ശശീന്ദ്രനു തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

മന്ത്രി സ്ഥാനത്തേക്ക്‌ തിരിച്ചു വരാനുള്ള ശശീന്ദ്രന്റെ നീക്കങ്ങള്‍ക്ക്‌ കനത്ത തിരിച്ചടി. ഫോണ്‍ കെണി കേസ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതിക്കാരി നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചു. 

ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റുന്നതിനു തൊട്ടുമുന്‍പാണ്‌ നീക്കം. കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന്‌ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി പിന്‍വലിച്ചതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വീണ്ടും ത്രിശങ്കുവിലായി. വാദിയും പ്രതിയും കോടതിക്കു പുറത്ത്‌ ഒത്തുതീര്‍പ്പാക്കിയാല്‍ വിചാരണ വേളയില്‍ കേസു തന്നെ നിലനില്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാരെടുത്തിരുന്ന നിലപാട്‌.

കോടതിക്കു പുറത്തുവച്ച്‌ ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ്‌ പിന്‍വലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ടിരുന്നത്‌. മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ 2016 നവംബര്‍ എട്ടിനു ചാനല്‍ പ്രവര്‍ത്തകയോട്‌ അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ്‌  പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക