Image

ജയിലില്‍ ഭയങ്കര തണുപ്പെന്ന്‌ ലാലു പ്രസാദ്‌ യാദവ്‌, എങ്കില്‍ തബല വായിക്കാന്‍ ജഡ്‌ജി

Published on 05 January, 2018
ജയിലില്‍ ഭയങ്കര തണുപ്പെന്ന്‌ ലാലു പ്രസാദ്‌ യാദവ്‌, എങ്കില്‍ തബല വായിക്കാന്‍ ജഡ്‌ജി

കാലിത്തീറ്റ കുംഭകോണകേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്‌ യാദവിന്‌ ജയിലില്‍ തണുപ്പാണെന്നും അതിജിവിക്കാന്‍ വയ്യെന്നും പരാതി.കേസ്‌ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ്‌ ലാലു പ്രസാദ്‌ യാദവ്‌ ഇങ്ങനെ പരാതി പെട്ടത്‌. എന്നാല്‍ ലാലുവിനെ പോലെ രസികനായ ജഡ്‌ജിയുടെ മറുപടി ഉടന്‍ വന്നു എങ്കില്‍ തബല വായിച്ചോളു തണുപ്പുമാറിക്കിട്ടും.


സി ബി െഎ പ്രത്യേക കോടതിയാണ്‌ ലാലുവിനെ കുറ്റക്കാരനെന്ന്‌ വിധിച്ചത്‌. ഇതുമായി ബന്ധപ്പെട്ട്‌ ഒന്നിലധികം കേസുകളിലുള്ള ശിക്ഷ വിധിമാറ്റിവച്ചിരിക്കുകയാണ്‌. രണ്ടാം തവണയാണ്‌ സിബി ഐ പ്രത്യേക കോടതി കേസില്‍ ശിക്ഷ വിധി മാറ്റിവയ്‌ക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക