Image

പാസ്റ്റര്‍ മോനിസ് ജോര്‍ജ് ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകന്‍

നിബു വെള്ളവന്താനം Published on 05 January, 2018
പാസ്റ്റര്‍ മോനിസ് ജോര്‍ജ് ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകന്‍
പെസില്‍വേനിയ : ഫിലഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകനായി റവ.ഡോ. മോനിസ് ജോര്‍ജ് ചുമതലയേറ്റു.

കഴിഞ്ഞ 6 വര്‍ഷമായി ന്യുയോര്‍ക്ക് ശാലേം പെന്തക്കോസ്തല്‍ റ്റാബര്‍ നാക്കിള്‍ സഭയുടെ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം കേരള യൂണിവേഴ്‌സിറ്റി, മദ്രാസ് എം.കെ യൂണിവേഴ്‌സിറ്റി, കുമ്പനാട് ഹെബ്രോന്‍ എബനേസര്‍ തിയോളജിക്കല്‍ സെമിനാരി, ഡാളസ് ക്രിസ് വെല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ന്യൂജേഴ്‌സി ഡ്രൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ഭാര്യ ജോളി, മക്കള്‍: ഏബ്രഹാം, ഫ്രെഡി. മരുമകള്‍: ജീന. ഫോണ്‍: 972 904 0994 Email: mnsgeorge@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക