Image

"വൈറ്റ് ഓക്ക് വില്ല' കനേഡിയന്‍ മലയാളികളുടെ വേറിട്ടൊരു ഷോര്‍ട്ട് ഫിലിം

അഭിലാഷ് കൊച്ചുപുരയ്ക്കല്‍ Published on 05 January, 2018
"വൈറ്റ് ഓക്ക് വില്ല' കനേഡിയന്‍ മലയാളികളുടെ വേറിട്ടൊരു ഷോര്‍ട്ട് ഫിലിം
കാനഡയിലെ പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്‍ഡിലെ ഒരു കൂട്ടം യുവാക്കളുടെ സിനിമ യോടുള്ള അടങ്ങാത്ത ആവേശത്തിന്റെ പ്രതിഫലനമാണ് " വൈറ്റ് ഓക്ക് വില്ല" എന്ന ഈ സസ്‌പെന്‍സ് ത്രില്ലെര്‍ ഷോര്‍ട് ഫിലിം.മറ്റു മലയാളം / ഇന്ത്യന്‍ ഷോര്‍ട് മൂവി കളില്‍ നിന്ന് ഒരു പടി മാറി ചിന്തിച്ചുകൊണ്ട് ,അവതരണത്തിലും ദൃശ്യമികവിലും വേറിട്ടൊരു തലത്തിലൂടെയാണ് ഈ ചെറിയ സിനിമ സഞ്ചരിക്കുന്നത് .

തുടക്കം മുതല്‍ പ്രേക്ഷകരെ മടുപ്പിക്കാതെ ഓരോ നിമിഷവും കഥ മുന്നോട്ടു കൊണ്ടുപോകാന്‍ തിരക്കഥാകൃത്തുക്കള്‍ ശ്രെദ്ധിച്ചിട്ടുണ്ട്.പതിഞ്ഞ താളത്തില്‍ തുടങ്ങി സിരകളില്‍ ആകാംഷ പടര്‍ത്തി ട്വിസ്റ്റ് കളിലൂടെ പ്രേക്ഷകരുടെ ഹൃദയമിടിപ്പുകളുടെ വേഗം കൂട്ടുന്ന ഈ ഷോര്‍ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ഇളമ്പലാണ് ,ബിയോണ്‍ ടോമിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ചിട്ടപ്പെടുത്തിയത് ജിജോ ഇളമ്പലും കരുണാകരന്‍ ടി കെ യും ചേര്‍ന്നാണ് .

മിഴിവാര്‍ന്ന ക്യാമറ കാഴ്ചകളും ,ചിത്ര / ശബ്ദ സംയോജനവും കരുണാകരന്‍ ടി കെ യുടെ കൈകളില്‍ ഭദ്രമായപ്പോള്‍ ,സ്റ്റില്‍സ് ഐസക് ചെറിയാന്‍ മികവുറ്റതാക്കി .പുതുമുഖ പരിഭ്രമങ്ങളേതുമില്ലാതെ ഇതില്‍ അഭിനയിച്ചിരിക്കുന്നത് ബിയോണ്‍ ടോം ,ദീപക് തോമസ് ,അരുണ്‍ കുമാര്‍ ,കെന്‍സ് ഫിലിപ്പ് ,ദിലീപ് ജോസ് ,ഐസക് ചെറിയാന്‍ എന്നിവരാണ്. കനേഡിയന്‍ WWF താരം മൈക്ക് ഹ്യൂഗ്‌സ് , കനേഡിയന്‍ സ്‌റ്റേജ്‌പെര്‍ഫോര്‍മര്‍ സാം മക്‌ഡൊണാള്‍ഡ് എന്നിവരുടെ സാന്നിദ്യം ചിത്രത്തെ കനേഡിയന്‍ പ്രേക്ഷകര്‍ക്കും ഈ ചിത്രം പ്രിയമുള്ളതാക്കുന്നു .

.2018 ലെ യു ട്യൂബ് ഷോര്‍ട് ഫിലിം കളില്‍ മുന്‍ നിരയില്‍ എത്തി നില്‍ക്കുന്ന "വൈറ്റ് ഓക്ക് വില്ല' മലയാളികളായ നമ്മള്‍ക്ക് ഒരു അഭിമാനം തന്നെയാണ് .അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പുതുമുഖങ്ങള്‍ ആണെങ്കിലും മേന്മയുള്ള ഒരു ചിത്രം നമുക്ക് സമ്മാനിക്കാന്‍ അവര്‍ക്കു സാധിച്ചു എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.ഇനിയുള്ള കാലങ്ങളില്‍ കൂടുതല്‍ വലിയ കാഴ്ചകള്‍ ഇവരില്‍നിന്ന് മലയാള സിനിമ ഇന്‍ഡസ്ടറിക്കു പ്രതീക്ഷിക്കാമെന്ന് ഈ ഷോര്‍ട് ഫിലിം നമുക്ക് വാക്കുതരുന്നു ..
"വൈറ്റ് ഓക്ക് വില്ല' കനേഡിയന്‍ മലയാളികളുടെ വേറിട്ടൊരു ഷോര്‍ട്ട് ഫിലിം
"വൈറ്റ് ഓക്ക് വില്ല' കനേഡിയന്‍ മലയാളികളുടെ വേറിട്ടൊരു ഷോര്‍ട്ട് ഫിലിം
"വൈറ്റ് ഓക്ക് വില്ല' കനേഡിയന്‍ മലയാളികളുടെ വേറിട്ടൊരു ഷോര്‍ട്ട് ഫിലിം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക