Image

സന്ദര്‍ലാന്‍ഡിലെ ക്രിസ്മസ് സംഗമം ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക് കൈത്താങ്ങായി

Published on 05 January, 2018
സന്ദര്‍ലാന്‍ഡിലെ ക്രിസ്മസ് സംഗമം ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്ക് കൈത്താങ്ങായി

സന്ദര്‍ലാന്‍ഡ് (യുകെ): സന്ദര്‍ലാന്‍ഡിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് സംഗമം വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. 

ഓഖി ദുരന്തത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു വേണ്ടിയുള്ള സമൂഹത്തിന്റെ ധനസഹായം തക്കല രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി തുടങ്ങിയ സംഗമം കരോള്‍ ഗാനങ്ങളുടെ അകന്പടി മിഴിവേകി. തുടര്‍ന്നു നടന്ന റാഫിള്‍ ടിക്കറ്റും ബിന്‍ഗോ ഗെയിമും ക്രിസ്മസ് ഡിന്നറും ഏവര്‍ക്കും മറക്കാനാവാത്ത ഓര്‍മകള്‍ സമ്മാനിച്ചു. 

സീറോ മലബാര്‍ കമ്യുണിറ്റി പാരിഷ് ഡേ ഫെബ്രുവരി 24ന് (ശനി) രാവിലെ 10.30 മുതല്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇതോടനുബന്ധിച്ച് വിവിധ യൂണിറ്റുകള്‍ തമ്മില്‍ ബൈബിള്‍ ക്വിസ് മത്സരവും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക