Image

നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് വനിതാ സമാജം കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു

Published on 05 January, 2018
നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് വനിതാ സമാജം കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു
കുവൈത്ത്: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് വനിതാ സമാജം കുട്ടികളുടെ സര്‍ഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി 'ചലനം 2017’ എന്ന പേരില്‍ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. 

യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരങ്ങള്‍ വനിതാ സമാജം കണ്‍വീനര്‍ അനിതാ സന്തോഷ്, ജോയിന്റ് കണ്‍വീനര്‍ ദീപ്തി പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 

സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളുടെ ലളിതഗാനം, നാടോടി നൃത്തം, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയും കുരുന്നുകളുടെ നാടോടി നൃത്ത മത്സരവും അരങ്ങേറി. ലളിതഗാന മത്സരത്തില്‍ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗത്തില്‍ നേഹ വേണു കുമാര്‍, അഞ്ജന രവി പ്രസാദ്, നന്ദന ആര്‍. നായര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തില്‍ രണ്ട് വിഭാഗങ്ങളില്‍ അര്‍ജുന്‍ രാജേഷ്, അഞ്ജന രവി പ്രസാദ് എന്നിവര്‍ ഒന്നാം സ്ഥാനവും പെന്‍സില്‍ ഡ്രോയിംഗില്‍ മൂന്നു വിഭാഗങ്ങളില്‍ ഹരിശങ്കര്‍ സജിത്ത്, വിനായക് പി. നായര്‍, ഗോപിക മുരളി എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജനുവരി 26 ന് നടക്കുന്ന മന്നം ജയന്തി ആഘോഷ വേളയില്‍ സമ്മാനിക്കും.

എന്‍എസ്എസ് പ്രസിഡന്റ് വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബാസിയ ഏരിയ കോഓര്‍ഡിനേറ്റര്‍ ദീപ പ്രവീണ്‍, ജനറല്‍ സെക്രട്ടറി പ്രസാദ്, ജോയിന്റ് പ്രോഗ്രാം കണ്‍വീനര്‍ ഹരി പിള്ള, ട്രഷറര്‍ മധു വെട്ടിയാര്‍, ജോയിന്റ് സെക്രട്ടറി ശശികുമാര്‍ ഗിരിമന്ദിരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

പരിപാടിയുടെ സ്‌പോണ്‍സറായ ജര്‍മന്‍ മെഡിക്കല്‍സിനും ജഡ്ജിംഗ് പാനലിനുമുള്ള മൊമെന്േ!റാകള്‍ ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ സമ്മാനിച്ചു.

മംഗഫ് ഏരിയ വനിതാ കോഓര്‍ഡിനേറ്റര്‍ മഞ്ജു റെജി, ഫഹാഹീല്‍ ഏരിയ വനിതാ കോഓര്‍ഡിനേറ്റര്‍ ശാന്തി അനില്‍, സാല്‍മിയ ഏരിയ വനിതാ കോഓര്‍ഡിനേറ്റര്‍ ശ്രീപ്രിയ ഗിരീഷ്, അബു ഹലീഫ ഏരിയ വനിതാ കോഓര്‍ഡിനേറ്റര്‍ ചിത്രാ ശ്രീനി, ഫര്‍വാനിയ ഏരിയ വനിതാ കോഓര്‍ഡിനേറ്റര്‍ ധന്യാ അനില്‍, റിസപ്ഷന്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍മാരായ രാധിക സജു, ശ്രീലക്ഷ്മി മധു, ഷീജാ സുരേഷ്, കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്കാരായ സ്മിത സജി, നിധി സുനീഷ്, ദീപ പിള്ള എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക