Image

കെഐജി വെസ്റ്റ് മേഖലക്ക് പുതിയ നേതൃത്വം

Published on 05 January, 2018
കെഐജി വെസ്റ്റ് മേഖലക്ക് പുതിയ നേതൃത്വം

കുവൈത്ത് സിറ്റി: കെഐജി വെസ്റ്റ് മേഖലക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പി.ടി. മുഹമ്മദ് ശരീഫ് (പ്രസിഡന്റ്), ഫസലുല്‍ ഹഖ് (വൈസ് പ്രസിഡന്റ്), സി.കെ. നജീബ് (ജനറല്‍ സെക്രട്ടറി), റഫീഖ് പയ്യന്നൂര്‍, സി.പി. നൈസാം (സെക്രട്ടറിമാര്‍), എന്‍.പി. അബ്ദുറസാഖ് (ട്രഷറര്‍), അഫ്താബ് ആലം (അസിസ്റ്റന്റ് ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി അനീസ് ഫാറൂഖി, അബ്ദുള്‍ ഹമീദ് കോക്കൂര്‍, ടി.എം. ഹനീഫ, മുനീര്‍ മടത്തില്‍, കെ.എം. അന്‍സാര്‍ മൊഹിയിദ്ദീന്‍, കെ.വി. മുഹമ്മദ് ഫൈസല്‍, സിദ്ദീഖ് ഹസന്‍, സാബിഖ് യൂസുഫ്, അനീസ് അബ്ദുല്‍ സലാം എന്നിവരേയും തെരഞ്ഞെടുത്തു.

ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, ജനറല്‍ സെക്രെട്ടറി ഫിറോസ് ഹമീദ് എന്നിവര്‍ നിയന്ത്രിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക