Image

മസ്‌കറ്റ്‌ കെഎംസിസി റൂവി ഏരിയയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍

സേവ്യര്‍ കാവാലം Published on 14 March, 2012
മസ്‌കറ്റ്‌ കെഎംസിസി റൂവി ഏരിയയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍
മസ്‌കറ്റ്‌: കെഎംസിസി റൂവി ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി കബീര്‍ നാട്ടിക (പ്രസിഡന്റ്‌), അഷ്‌റഫ്‌ കിണവക്കല്‍ (ജനറല്‍ സെക്രട്ടറി), നഈം വാണിമേല്‍ (ട്രഷറര്‍) എന്നിവരെയും ഹസന്‍ ബാവ ഹാജി, ടി.വി. അലിക്കുഞ്ഞി, വി.കെ. ഷുഐബ്‌ പാപ്പിനിശേരി, നാഫി വാഫി (വൈസ്‌ പ്രസിഡന്റുമാര്‍), മൊയ്‌തു കുന്നുമ്മല്‍ ടി.ടി. കുഞ്ഞഹമ്മദ്‌, മുഹമ്മദ്‌ ഷാജഹാന്‍, റഫീഖ്‌ ശ്രീകണ്‌ഠപുരം (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

റൂവി പാര്‍ക്ക്‌ വേ ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പി.എ.വി. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഒമാനിലെ മറ്റ്‌ സംഘടനകളെ അപേക്ഷിച്ച്‌ ജീവകാരുണ്യ സേവന മേഖലയില്‍ ഏറെ മുന്നിട്ട്‌ നില്‍ക്കുന്ന സംഘടനയാണ്‌ കെഎംസിസി എന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ കേന്ദ്ര കമ്മറ്റി പ്രസിഡന്റ്‌ ടി.സി. അഷ്‌റഫ്‌ പറഞ്ഞു.

കെ.പി. അബ്‌ദുള്‍ കരീം ഹാജി, സയിദ്‌ പൊന്നാനി, കബീര്‍ നാട്ടിക എന്നിവര്‍ പ്രസംഗിച്ചു. മുജീബ്‌ കടലുണ്‌ടി വാര്‍ഷിക റിപ്പോര്‍ട്ടും ഷമീര്‍ പാറയില്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു. മജീദ്‌ വാണിമേല്‍ തെരഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. അഷ്‌റഫ്‌ കിണവയ്‌ക്കല്‍ സ്വാഗതവും ടി.ടി. കുഞ്ഞഹമ്മദ്‌ നന്ദിയും പറഞ്ഞു.
മസ്‌കറ്റ്‌ കെഎംസിസി റൂവി ഏരിയയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക