Image

പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ കോടതി മാറ്റാന്‍ പ്രതിഭാഗം

Published on 05 January, 2018
പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ കോടതി മാറ്റാന്‍ പ്രതിഭാഗം
മര്‍ഫിസ്‌ബോറൊ, ഇല്ലിനോയ്: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി പ്രവീണ്‍ വര്‍ഗീസ് (19) കൊല്ലപ്പെട്ട കേസില്‍ പ്രതി ഗേജ് ബഥൂന്റെ വിചാരണ ജാക്‌സന്‍ കൗണ്ടിയില്‍ നിന്നു മറ്റൊരിടത്തേക്കു മാറ്റണമെന്നുപ്രതിഭാഗം അറ്റോര്‍ണി മൈക്കല്‍ വെപ്‌സിക്ക്.

ജാക്‌സന്‍ കൗണ്ടിയില്‍ തന്റെ കക്ഷിക്ക് നീതി കിട്ടില്ലെന്നു വെപ്‌സിക്ക് സര്‍ക്യൂട്ട് ജഡ്ജി മാര്‍ക്ക് ക്ലാര്‍ക്ക് മുമ്പാകെ വാദിച്ചു. അത്രക്കു ദോഷകരമായ പ്രചാരണമാണു തന്റെ കക്ഷിക്കെതിരെ ഉണ്ടായത്. ഇതിനു തെളിവായി സോഷ്യല്‍ മീഡിയയിലും മറ്റും ബഥുനെതിരെ വന്ന പരാമര്‍ശാങ്ങള്‍ അറ്റോര്‍ണി കോടതിയില്‍ സംര്‍പ്പിച്ചു.

നോര്‍ത്തിലെ 20 കൗണ്ടികളിലൊന്നിലേക്കു കേസ് മാറ്റണമെന്നു വെപ്‌സിക്ക് ആവശ്യപ്പെട്ടു. എന്നാല്‍ പ്രോസിക്യൂഷന്‍ അതിനെ എതിര്‍ത്തു. ബഥൂനെതിരായ പരാമര്‍ശങ്ങള്‍ ജാക്‌സന്‍ കൗണ്ടിക്കു പുറത്തു നിന്നാണെന്നും അതിനാല്‍ കൊടതി മാറ്റേണ്ടതില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ (വെള്ളി) വിചാരണ തീയതി നിശ്ചയിക്കാനിരിക്കെയാണു പ്രതിഭാഗത്തിന്റെ നീക്കം. കേസ് നീട്ടിക്കൊണ്ടു പോകിുക തന്നെ ലക്ഷ്യം. കോടതി മാറ്റിയാല്‍ വിചാരണ തുടങ്ങാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഫെബ്രുവരി 16-നു കോടതി ചര്‍ച്ച നടത്തും.

കോടതി മാറുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നു പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസ് പറഞ്ഞു. കേസിനു കൂടുതല്‍ ജനശ്രദ്ധ കിട്ടാനെ ഇതുപകരിക്കൂ. പ്രവീണ്‍ കേസ് എല്ലാ സ്ഥലത്തും അളുകള്‍ക്ക് അറിയാമെന്നവര്‍ ചൂണ്ടിക്കാട്ടി.

ബഥൂനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കേസ് ആണു ചാര്‍ജ് ചെയ്തിരിക്കുന്നത്. 

see also
പ്രവീണ്‍ വര്‍ഗീസ് വധക്കേസില്‍ കോടതി മാറ്റാന്‍ പ്രതിഭാഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക