Image

കെസിസിഎന്‍എയുടെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ 300 കവിഞ്ഞു

ജോയിച്ചന്‍ പുതുക്കുളം Published on 05 January, 2018
കെസിസിഎന്‍എയുടെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ 300 കവിഞ്ഞു
അറ്റ്‌ലാന്റാ: കെസിസിഎന്‍എയുടെ പതിമൂന്നാമത് കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്നാംതിയതിയോടുകൂടി മുന്നൂറ് കുടുംബങ്ങള്‍ രജിസ്റ്റര്‍ചെയ്തു കഴിഞ്ഞു. നവംബര്‍ ഒന്‍പതാം തിയതിയോടുകൂടി ആരംഭിച്ച രജിസ്‌ട്രേഷന്‍ പ്രതീക്ഷിച്ചിതിലും വളരെവേഗത്തിലാണ് മുന്നോട്ടുപോകുന്നത്. രെജിസ്‌ട്രേഷന്‍ ഇതുപോലെ സമാനമായ രീതിയില്‍ മുന്‍പോട്ടുപോകുകയാണെങ്കില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഓംനി ഹോട്ടലിലെ എഴുനൂറ്റി അന്‍പതുറൂമുകളും ബുക്ക് ചെയ്യപ്പെടും എന്നാണ് കെസിസിഎന്‍എയുടെ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.

ഡിസ്കൗണ്ടോടുകൂടിയുള്ള രെജിസ്‌ട്രേഷന്‍ ഡിസംബര്‍ മുപ്പത്തിനോടുകൂടി അവസാനിച്ചെങ്കിലും, കെസിസിഎന്‍എയുടെ കീഴിലുള്ള ചില യൂണിറ്റുകളുടെ കിക്കോഫ് വര്‍ഷാവസാനത്തോടു കൂടി നടന്നതിനാലും, ജോലിചെയ്യുന്നവര്‍ക്ക് അവധിക്ക് അപേക്ഷിക്കുന്നതിനുള്ള സമയം ജനുവരി ആയതിനാലും ഡിസ്കൗണ്ടോടുകൂടിയുള്ള രെജിസ്‌ട്രേഷന്‍ ജനുവരിമുപ്പത്തി ഒന്നുവരെ കെസിസിഎന്‍എ നീട്ടികൊടുത്തിരിക്കുകയാണ്.

കെസിസിഎന്‍എയുടെ പതിമൂന്നാമത് കണ്‍വെന്‍ഷന്‍ പൂര്‍വാധികംഭംഗിയോടെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കെസിവൈഎല്‍, കെവൈഎഎ, യുവജനവേദി എന്നീ യുവസംഘടനകളുടെ പങ്കാളിത്തംകൂടുതല്‍ ഉണ്ടാകുന്നതിനുവേണ്ടി വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളും, ആകര്‍ഷകമായ സമ്മാനങ്ങളും കെസിസിഎന്‍എ ഈ കണ്‍വെന്‍ഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആതിഥേയ യൂണിറ്റായ അറ്റ്‌ലാന്റയിലെ കെസിവൈഎല്‍ ,കെവൈഎഎ ഇനീയൂണിറ്റുകള്‍ സജീവമായിക്കഴിഞ്ഞു. അറ്റ്‌ലാന്റായിലെ ക്‌നാനായമക്കള്‍ അവരുടെ സഹോദരീസഹോദരങ്ങളെ എതിരേല്‍ക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു.

കണ്‍വെന്‍ഷന്റെ ഡിസ്കൗണ്ടോടുകൂടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരിമുപ്പത്തിഒന്നുവരെ ഉണ്ടെങ്കിലും അതുവരെ കാത്തിരിക്കാതെ ഉടനെതന്നെ രജിസ്റ്റര്‍ ചെയ്ത്‌നിങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക