Image

35 വര്‍ഷ പ്രവര്‍ത്തന നിറവില്‍ കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

ജോയിച്ചന്‍ പുതുക്കുളം Published on 05 January, 2018
35 വര്‍ഷ പ്രവര്‍ത്തന നിറവില്‍ കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ
മയാമി : സൗത്ത് ഫ്‌ളോറിഡ മലയാളികളുടെ കലാ സാംസ്കാരിക മേഖലകളില്‍ അവര്‍ക്കൊപ്പം സഞ്ചരിച്ച കേരളസമാജത്തിന് ഇതു ആത്മസമര്‍പ്പണത്തിന്റെ മുപ്പത്തഞ്ചാം വര്‍ഷം. വളരെ ചെറിയ തുടക്കത്തില്‍ നിന്നും ഇന്നു സമാജവും മലയാളികള്‍ക്കൊപ്പം വളര്‍ന്നിരിക്കുന്നു . ഈ ചരിത്ര നിയോഗത്തില്‍ ഞങ്ങളോടൊപ്പം സഞ്ചരിച്ച എല്ലാവര്ക്കും നന്ദി ....ഒപ്പം പുതു വര്‍ഷത്തില്‍ ഒട്ടേറെ സ്വപ്ന പദ്ധതികളുമായി ഞങ്ങള്‍ വീണ്ടുമെത്തുന്നു ...അതിലേക്കായി പ്രവര്‍ത്തന പരിചയവും കര്മകുശലതയും ചേര്‍ന്ന ഒരു യുവ നിരയെ ഞങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു .

ഡിസംബര്‍ 9 നു കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയറ്റില്‍ കൂടിയ ജനറല്‍ ബോഡി 2018 ലേക്കുള്ള പ്രസിഡന്റായി സാം പറത്തുണ്ടില്‍, സെക്രട്ടറി -പത്മകുമാര്‍ .കെ .ജി , ട്രഷറര്‍ -സൈമണ്‍ സൈമണ്‍ എന്നിവരെയും വൈസ് പ്രസിഡന്റ് -ബിജു ആന്റണി, ജോയിന്റ് സെക്രട്ടറി -വിനോദ് കുമാര്‍ നായര്‍ , ജോയിന്റ് -ട്രഷറര്‍ ബിനു പാപ്പച്ചന്‍ എന്നിവരെയും തെരഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങള്‍: ജോര്‍ജ് വര്‍ഗീസ് മലിയില്‍, ജെറാള്‍ഡ് പെരേര , ലിജു കാച്ചപ്പള്ളി , ഷിബു ജോസഫ്, ജോസ് തോമസ്, മോന്‍സി ജോസഫ്, അജി വര്‍ഗീസ്, ജോബി എബ്രഹാം, ജിജോ മാത്യു, ജൈസ്‌മോള്‍ എബ്രഹാം, സിന്ധു ജോര്‍ജ് , ജെയിംസ് മറ്റംപറമ്പത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു . 2019 ലേക്കുള്ള പ്രസിഡന്റ് ആയി ബാബു കല്ലിടുക്കില്‍ തെരഞ്ഞെടുക്കപ്പെട്ടു. സാജന്‍ മാത്യു ആണ് എക്‌സ് ഒഫീഷ്യോ.

സമാജത്തിന്റെ 2018 ലെ പ്രവര്‍ത്തന ഉല്‍ഘാടനം മാര്‍ച്ച് 3 നും പതിമൂന്നാമതു നെഹ്‌റു ട്രോഫി വള്ളംകളി മെയ് 26 നും നടക്കുമെന്ന് പ്രസിഡന്റ് സാം പറത്തുണ്ടിലും സെക്രട്ടറി പത്മകുമാര്‍ കെ.ജി യും അറിയിച്ചു. പത്മകുമാര്‍ കെ.ജി അറിയിച്ചതാണിത്.
35 വര്‍ഷ പ്രവര്‍ത്തന നിറവില്‍ കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക