Image

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ശക്തി പകരുന്ന വിജയമായിരിക്കും പിറവത്ത്‌ ഉണ്ടാകുകയെന്ന്‌ ഒഐസിസി

ഷക്കീബ്‌ കൊളക്കാടന്‍ Published on 14 March, 2012
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ശക്തി പകരുന്ന വിജയമായിരിക്കും പിറവത്ത്‌ ഉണ്ടാകുകയെന്ന്‌ ഒഐസിസി
ജിദ്ദ: വികസനത്തിന്റെ പൊന്‍പതയിലുടെ കഴിഞ്ഞ ഒന്‍പതു മാസക്കാലമായി നയിക്കുന്ന ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിനു ശക്തി പകരുന്ന വിജയമായിരിക്കും പിറവത്ത്‌ ഉണ്‌ടാകുകയെന്ന്‌ ഒഐസിസി. ജിദ്ദ കമ്മറ്റി പ്രസിഡന്റ്‌ കെ. എം. ഷരിഫ്‌ കുഞ്ഞു പറഞ്ഞു. ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ ജിദ്ദ എറണാകുളം കമ്മറ്റി സംഘടിപ്പിച്ച പിറവം തെരഞ്ഞെടുപ്പു പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച വി.എസ്‌. കേരളത്തെ നശിപ്പിക്കുകയായിരുന്നു. അനാവശ്യ വിവാദങ്ങള്‍ ഉണ്‌ടാക്കി സ്‌മാര്‍ട്ട്‌ സിറ്റി വൈകിപ്പികുകയും ഇന്‍വെസ്റ്റ്‌മെന്റ്‌ നു തയാറായ ദുബായ്‌ സര്‍ക്കാരിന്റെ പ്രധിനിധികളെ അപമാനിക്കുകയും ചെയ്‌തു. ഇങ്ങനെ വിവാദങ്ങള്‍ മാത്രം ഉയര്‍ത്തി കേരളത്തെ പിറകോട്ടു നയിച്ച കഴിഞ്ഞ സര്‍ക്കാരിനെയും വികസനവും കരുതലും ആയി മുന്നോട്ടു പോകുന്ന ഇപ്പോഴത്തെ സര്‍ക്കിനെയും വിലയിരുത്തുന്നവര്‍ അനൂപ്‌ ജേക്കബിനെ വിജയിപ്പിക്കുമെന്ന അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഭരിക്കുന്ന സമയത്ത്‌ ഉണ്‌ടായിരുന്ന അതെ രീതിയിലുള്ള വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്‌ടിരിക്കുന്നതിന്റെ തെളിവാണ്‌ ആര്‍. സെല്‍വരാജ്‌ എംഎല്‍എയുടെ രാജിയെന്ന്‌ ഒഐസിസി സൗദി ദേശിയ സമതി അംഗം കെ. ടി. എ. മുനീര്‍ കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാക്ഷണം നടത്തി കൊണ്‌ട്‌ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം എംഎല്‍എയും സിപിഎമ്മിന്റെ ജില്ലാ കമ്മറ്റി അംഗവും ആയിരുന്ന അദേഹത്തിനു പോലും പ്രവര്‍ത്തിക്കാന്‍ കൊള്ളാത്ത പ്രസ്ഥാനത്തിനു ജനങ്ങളുടെ മുന്‍പില്‍ വോട്ടു ചോദിക്കുവാനുള്ള അവകാശമില്ല.

വികാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ 26 കോടി രൂപയുടെ അനുമതി നല്‍കിയതാണ്‌ വലിയ അപവാദമായി കാണുന്നത്‌. എല്‍ഡിഎഫിനെ സംബന്ധിച്ച്‌ ഇത്‌ അത്ഭുതപെടേണ്‌ട വികസന പ്രവര്‍ത്തന മായാതിനാലാണ്‌ അവര്‍ ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിക്കുന്നതെന്ന്‌ മുനീര്‍ കുറ്റപെടുത്തി. കേരളം ഭരിക്കുന്നതു യുഡിഎഫ്‌ ആണെന്നും മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും വികസന പ്രവര്‍ത്തങ്ങളുടെയും കണക്കു പരിശോധിച്ചാല്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാക്കന്മാര്‍ക്ക്‌ ബോധക്ഷയമുണ്‌ടാകും മുനീര്‍ പറഞ്ഞു.

എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ രഞ്‌ജു സ്റ്റീഫന്‍ അധ്യക്ഷ്യം വഹിച്ചു. പിറവം മണ്‌ടലത്തില്‍ നിന്നുള്ള പ്രവാസികളെ കണെ്‌ടത്തി അവരുടെ വിടുകളിലേയ്‌ക്കു ടെലിഫോണിലുടെ വോട്ട്‌ അഭ്യര്‍ഥന നടത്തുവാനും തിരുമാനിച്ചു. ടി. എം ജേക്കബ്‌ ജലസേചന മന്ത്രിയായിരുന്നപ്പോള്‍ കൊണ്‌ടുവന്ന മുവാറ്റുപുഴ ഇറിഗേഷന്‍ പദ്ധതിയാണ്‌ മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിച്ചതെന്നും കണ്‍വന്‍ഷന്‍ വിലയിരുത്തി.

ജോഷി വര്‍ഗീസ്‌, ജോളി പോള്‍ പിറവം, സഗീര്‍ മഞ്ഞാലി, സാദിക്ക്‌ ആലപ്പുഴ, പി. എം. പാരിതു കുട്ടി, ജെയിംസ്‌, സാക്കിര്‍ ഹുസൈന്‍ എടവണ്ണ, പി. പി. ഹാഷിം, കുഞ്ഞി മുഹമദ്‌ കോടശേരി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രടറി റോയി ജോസഫ്‌ സ്വാഗതവും ജോഷി ജോസഫ്‌ നന്ദിയും പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ശക്തി പകരുന്ന വിജയമായിരിക്കും പിറവത്ത്‌ ഉണ്ടാകുകയെന്ന്‌ ഒഐസിസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക