Image

ക്ലിന്റന്‍ ഫൗണ്ടേഷന്‍- പുനരന്വേഷണത്തില്‍ എഫ് ബി ഐ

പി പി ചെറിയാന്‍ Published on 06 January, 2018
ക്ലിന്റന്‍ ഫൗണ്ടേഷന്‍- പുനരന്വേഷണത്തില്‍ എഫ് ബി ഐ
വാഷിംഗ്ടണ്‍ ഡി സി: ബില്‍ ആന്റ് ക്ലിന്റന്‍ ചാരിറ്റബിള്‍ ഓര്‍ഗഗനൈസേഷനെതിരെ ഉയര്‍ന്ന് അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം പുനരാരംഭിക്കുന്നതിന് എഫ് ബി ഐ തയ്യാറെടുക്കുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറ്റുന്നതിനുള്ള ശക്തമായ നടപടികള്‍ ഭരണ തലത്തില്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി തണുത്തുകിടന്നിരുന്ന ക്ലിന്റന്‍ ഫൗണ്ടേഷന്‍ അഴിമതിയെ കുറിച്ച് പുനരന്വേഷണത്തിന് അന്വേഷണം ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുന്നത്.

ഫൗണ്ടേഷന്റെ ഉദ്ഭവ സ്ഥാനമായ ആര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്ക് എഫ് ബി ഐ ഏജന്റുമാരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് വാഷിംഗ്ടണ്‍ ഹെഡ് ക്വാട്ടേഴ്‌സ് റിപ്പോര്‍ട്ടറെ ഉദ്ധരിച്ചു ലിറ്റില്‍ റോക്ക് എഫ് ബി ഐ ഓഫീസ് ജനുവരി 4 വ്യാഴാഴ്ചയാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു.

ക്ലിന്റന്‍ ചാരിറ്റബള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ അഴിമതിയെ കുറിച്ച് അന്വേഷിച്ച് ഹില്ലരിയെ ജയിലിലടക്കുമെന്ന് ട്രംമ്പ് തിരഞ്ഞെടുപ്പ്് പ്രചരണത്തിനിടയില്‍  പ്രഖ്യാപിച്ചത് ഒരു പരിധിവരെ ട്രംമ്പിന്റെ വിജയത്തെ സ്വാധീനിച്ചിരുന്നത്.
ക്ലിന്റന്‍ ഫൗണ്ടേഷന്‍- പുനരന്വേഷണത്തില്‍ എഫ് ബി ഐക്ലിന്റന്‍ ഫൗണ്ടേഷന്‍- പുനരന്വേഷണത്തില്‍ എഫ് ബി ഐ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക