Image

കെ.എസ്‌.ആര്‍.ടി.സിക്ക്‌ 3500 കോടി വായ്‌പയെടുക്കാന്‍ അനുമതി

Published on 06 January, 2018
കെ.എസ്‌.ആര്‍.ടി.സിക്ക്‌ 3500 കോടി വായ്‌പയെടുക്കാന്‍ അനുമതി

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിക്ക്‌ താല്‍കാലികാശ്വാസമായി ധനവകുപ്പിന്റെ വായ്‌പാനുമതി. 3500 കോടി രൂപയുടെ വായ്‌പ എടുക്കുന്നതിന്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ അനുമതി നല്‍കികൊണ്ടുള്ള നിര്‍ദ്ദേശമാണ്‌ അധികൃതര്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

എസ്‌.ബി.ഐ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ്‌ വായ്‌പയെടുക്കുന്നത്‌. കൂടുതല്‍ തീരുമാനങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തിന്‌ ശേഷം തീരുമാനിക്കുമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌.

സാമ്പത്തിക നഷ്ടം മൂലം പെന്‍ഷനുകളും, ശമ്പളവും നല്‍കുന്നതില്‍ നിരവധി പ്രതിസന്ധികളാണ്‌ ഇപ്പോള്‍ കോര്‍പ്പറേഷന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്‌. ഇത്‌ നേരിടാനും, കെ.എസ്‌.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തിനുമാണ്‌ ഇപ്പോള്‍ വായ്‌പയെടുക്കുന്നതെന്നാണ്‌ ധനവകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നത്‌.

വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 3261 കോടി രൂപയാണ്‌ നിലവില്‍ കെ.എസ്‌.ആര്‍.ടി.സി.യുടെ സര്‍ക്കാരിതര വായ്‌പ. അതുകൊണ്ട്‌ തന്നെ വരുമാനത്തിന്റെ ഭൂരിഭാഗവും വായ്‌പാ തിരിച്ചടവിനാണ്‌ ഉപയോഗിക്കുന്നത്‌.

ദീര്‍ഘകാല വായ്‌പയെടുത്ത്‌ നിലവിലെ വായ്‌പകളെല്ലാം ഒഴിവാക്കുകയെന്നാണ്‌ കോര്‍പ്പറേഷന്റ തീരുമാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക