Image

ഉത്തരേന്ത്യയില്‍ കടുത്ത മഞ്ഞു വീഴ്‌ച്ച; നാലു മരണം

Published on 06 January, 2018
ഉത്തരേന്ത്യയില്‍ കടുത്ത മഞ്ഞു വീഴ്‌ച്ച; നാലു മരണം

ന്യുഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത മഞ്ഞു വീഴ്‌ച്ചയെത്തുടര്‍ന്ന്‌ നാലു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഗുല്‍മര്‍ഗ്‌, കാശ്‌മീരിലെ പഹല്‍ഗാം എന്നിവിടങ്ങളിലും ഹിമാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളിലുമാണ്‌ മഞ്ഞു വീഴ്‌ച്ച ഉണ്ടായത്‌. ജമ്മുവിലെ കുപ്പവരതാങ്കദര്‍ റോഡില്‍ കാറില്‍ വലിയ മഞ്ഞു കട്ടകള്‍ വീണ്‌ അപകടമുണ്ടായി.

ഉത്തര്‍പ്രദേശിലെ മിക്ക സ്ഥലങ്ങളിലും കനത്ത മൂടല്‍ മഞ്ഞിന്റെ പിടിയിലാണ്‌. മുസ്സാഫര്‍ നഗര്‍, ഷാമിലി എന്നിവിടങ്ങളിലായി നാലു മരണങ്ങളാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ലഡാക്ക്‌ മേഖലയിലും കശ്‌മീര്‍ താഴ്വരയിലുമാണ്‌ തണുപ്പ്‌ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നത്‌.

ഗുല്‍മാര്‍ഗില്‍ മൈനസ്‌ 9 ഡിഗ്രി സെല്‍ഷ്യസും കഖേര്‍ഗാഗിലെ ഏറ്റവും കുറഞ്ഞ താപനില മൈനസ്‌ 3.4 ഡിഗ്രി സെല്‍ഷ്യുമാണ്‌. ലഡാക്ക്‌ മേഖലയിലെ കാര്‍ഗില്‍ നഗരത്തില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്‌. ഹിമാചല്‍ പ്രദേശില്‍ ശക്തമായ തണുപ്പ്‌ തുടരുന്നു. പഞ്ചാബ്‌, ഹരിയാന എന്നിവിടങ്ങളിലെ െ്രെടയിനുകള്‍ മഞ്ഞു വീഴ്‌ച്ചയെത്തുടര്‍ന്ന്‌ വൈകുന്നതായി അധികൃതര്‍ അറിയിച്ചു. രാജസ്ഥാനില്‍ മിക്കയിടങ്ങളിലും കുറഞ്ഞ താപനില 1 മുതല്‍ 2 ഡിഗ്രി വരെയാണ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക