Image

പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും പരിഹസിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

Published on 06 January, 2018
പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും പരിഹസിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജിഡിപി വളര്‍ച്ച കുപ്പുക്കുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെയും പരിഹസിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2017-18ലെ ഇന്ത്യന്‍ സാന്‌പത്തിക വളര്‍ച്ച കേവലം 6.5 ശതമാനമായിരിക്കും എന്ന്‌ സിഎസ്‌ഒ റിപ്പോര്‍ട്ട്‌ വന്നതിനു പിന്നാലെയാണ്‌ പ്രധാനമന്ത്രിയെ പരിഹസിച്ച്‌ രാഹുല്‍ രംഗത്ത്‌ എത്തിയത്‌. ട്വിറ്ററിലൂടെയാണ്‌ രാഹുല്‍ പ്രധാന മന്ത്രിക്കെതിരെ രംഗത്തെത്തിയത്‌.

ജയ്‌റ്റ്‌ലിയുടെ പ്രതിഭയും മിസ്റ്റര്‍ മോദിയുടെ വൃത്തകെട്ട ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും ചേര്‍ന്ന്‌ ഇന്ത്യക്ക്‌ നല്‍കിയത്‌:

പുതിയ നിക്ഷേപം 13 വര്‍ഷത്തേക്കാള്‍ കുറവാണ്‌, ബാങ്ക്‌ ക്രെഡിറ്റ്‌ ഗ്രോത്ത്‌63 വര്‍ഷത്തേക്കാള്‍ കുറവ്‌, തൊഴിലവസരങ്ങള്‍എട്ടുവര്‍ഷത്തേക്കാള്‍ കുറവ്‌, ധനക്കമ്മി എട്ടുവര്‍ഷത്തേതില്‍ ഉയര്‍ന്നതും ഇങ്ങനെയാണ്‌ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക