Image

വൈക്കത്തു ഹോട്ടലില്‍ തീപിടിത്തം

Published on 06 January, 2018
വൈക്കത്തു ഹോട്ടലില്‍ തീപിടിത്തം

വൈക്കം: നഗരത്തിലെ പടിഞ്ഞാറെനടയില്‍ കച്ചേരികവലയ്‌ക്ക്‌ സമീപത്തായി പ്രവര്‍ത്തിക്കുന്ന ആനന്ദഭവന്‍ ഹോട്ടലിനു തീപിടിച്ചു. മൂന്നു നിലകളുള്ള ഹോട്ടല്‍ ഭാഗികമായി കത്തിനശിച്ചു. അടുക്കളയില്‍ നിന്ന്‌ ചിമ്മിനി വഴിയാണ്‌ തീപടര്‍ന്നത്‌. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്ത മൊഴിവായി.

അടുക്കളയുടെ മുകളിലെ റുഫ്‌, ഗ്ലാസുകള്‍ എന്നിവ കത്തി നശിച്ചു. സമീപത്തെ ഒരു കടയിലേക്ക്‌ തീ പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന്‌ അണച്ചതിനാല്‍ വലിയ തോതില്‍ നാശനഷ്ടമുണ്ടായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക