Image

ഐറ്റിയുടെ ഗ്രാമീണ തൊഴില്‍ സാദ്ധ്യതാ പഠന ചര്‍ച്ച കൊച്ചിയില്‍

ബി.അരവിന്ദാക്ഷന്‍ Published on 28 June, 2011
 ഐറ്റിയുടെ ഗ്രാമീണ തൊഴില്‍ സാദ്ധ്യതാ പഠന ചര്‍ച്ച കൊച്ചിയില്‍
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐറ്റി) മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വമ്പന്‍ കമ്പനികളുടെ മാത്രം നിയന്ത്രണത്തില്‍ നിന്ന് മാറ്റി ചെറുകിട ഗ്രാമീണ തൊഴില്‍ പദ്ധതിയാക്കി മാറുന്നതിന്റെ സാദ്ധ്യതാ പഠനവും പ്രാരംഭ നടപടികളും വിലയിരുത്താന്‍ കൊച്ചിയില്‍ സിംബോസിയം നടത്തുന്നു.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് നയന്‍സ് ആന്റ് ടെക്‌നോളജി, ഐ.ബി.എം.എന്നിവയുടെ സഹകരമത്തോടെ കേരള ഐറ്റി അലൈന്‍സ് (കിറ്റ) ആണ് സിംബോസിയത്തിന് നേതൃത്വം നല്‍കുന്നതെന്ന് കിറ്റ ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു.
ജൂലൈ 21 വ്യാഴാഴ്ച 9 മുതല്‍ വൈകീട്ട് 5 വരെ ക്യൂസാറ്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിലാണ് വേദി ഒരുക്കുന്നത്.
2011 ലെ സെന്‍സസ് പ്രകാരം 27.8% ഇന്‍ഡ്യക്കാര്‍ പട്ടണങ്ങളിലും 72.2% ജനങ്ങള്‍-641,000 വില്ലേജുകളിലും ആയിരിക്കും വസിക്കുന്നതും ഉപജീവനം നടത്തുന്നതും. സ്മാര്‍ട്ടര്‍ സിറ്റി പോലെ സ്മാര്‍ട്ടര്‍ വില്ലേജുകള്‍ ഉണ്ടാക്കേണ്ടത് ഇന്‍ഡ്യയുടെ നിലനില്പിന്റെ മാത്രമല്ല മാറി വരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായ പുത്തന്‍ തലമുറയ്ക്ക് ഉപജീവനം നല്‍കാനും കഴിയണം.
സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷനും ഫൈബര്‍ ഓപ്റ്റിക് ഇന്റര്‍നെറ്റും ചെറുഗ്രാമങ്ങളേയും (വ്യക്തികളേയും) ഗ്ലോബല്‍ വില്ലേജുകളാക്കി മാറ്റാന്‍ സാധിക്കുമെന്ന് കിറ്റയുടെ പഠനം വിരല്‍ ചൂണ്ടുന്നു.
ഐറ്റി രംഗത്തെ യുവപ്രതിഭകള്‍ നയിക്കുന്ന സിംബോസിയം ഭാവിയില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസതലത്തിലും തൊഴില്‍ പരിശീലനത്തിലും ഗ്രാമീണരെ എങ്ങനെ സ്വയം തൊഴില്‍ ചെയ്യാന്‍ പര്യാപ്തമാക്കാം എന്ന് കിറ്റയുടെ നേതൃത്വത്തില്‍ വിശകലനം ചെയ്യുമെന്ന് ജോര്‍ജ് എബ്രഹാം പറഞ്ഞു.
ക്യൂസാറ്റ് വെസ് ചെയര്‍മാന്‍ ഡോ.രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ച കേരള ഐറ്റി സെക്രട്ടറി ശ്രീ.ബാലകൃഷ്ണന്‍ , ഐ.എ.എസ്സ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സിംബോസിയത്തില്‍ പങ്കെടുക്കുന്നവര്‍ ഇവരാണ് :
1.ആന്റണി സത്യദാസ്, ഐബിഎം സ്മാര്‍ട്ടര്‍ വില്ലേജിന്റെ വിശകലനവും അവശ്യകതയും വിവരിക്കും.
2.യു.എന്‍.പെന്‍ഷന്‍ ഫണ്ടിന്റെ മുന്‍ ചീഫ് ടെക്ക്‌നോളജി ഓഫീസറും കീറ്റ ചെയര്‍മാനും ആയ ശ്രീ. ജോര്‍ജ് എബ്രഹാം കരാര്‍ വ്യവസ്ഥകളെ കുറിച്ചും കിറ്റയുടെ റോളിനെക്കുറിച്ചും വിവരിക്കും.
3.അസ്യെസ്റ്റ് യുഎസ്എയുടെ സി.ഇ.ഒ പ്രവര്‍ത്തന സാദ്ധ്യതയും വ്യവസായവല്‍ക്കണവും ചര്‍ച്ച ചെയ്യും.
4.സീലോഗ് സിസ്റ്റം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഷിവകുമാര്‍ വരും കാല കമ്പ്യൂട്ടര്‍ ഉപഭോക്താക്കളെയും ആവശ്യാനുസൃത സേവനത്തേയും കുറിച്ച് ചര്‍ച്ച നടത്തും.
5. സി.എസ്സ്.എസ്സ് കോര്‍പ്പറേഷന് ഫൗണ്ടര്‍ ഡയറക്ടര്‍ തോമസ് ചെന്നിക്കാര സഹകാരിത്വം, അപഗ്രഥനം, സോഷ്യല്‍ കംമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ച് വിശകലനം ചെയ്യും.
6.സി.എസ്സ്.എസ്സ്. ലാബ് ഇന്‍ഡ്യയുടെ ഡയറക്ടര്‍ എഴില്‍ അരശന്‍ ബാബരാജ്, ഐഡിഎസ്സ് ഇന്റര്‍ നാഷണല്‍ സിഇഒ ഡാന്‍ മോഹന്‍ , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശില്പ മോഹന്‍ , ഐഡിഎസ്സ് ഐ സിഇഒ വിപിന്‍ പ്രിയേഷ് തുടങ്ങിയവര്‍ വ്യവസായ സാദ്ധ്യതകള്‍, ഐറ്റി ഗ്രാമീണതല വികസനത്തില്‍ സര്‍വ്വകലാശാലകളുടെ സ്ഥാനം എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തും.
ജൂലൈ 21 ന് ക്യൂസാറ്റില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ ഇന്‍ഡ്യയുടെ ഗ്രാമീണ തൊഴില്‍ മേഖലയെ ആഗോള തൊഴില്‍ ശൃംഖലയുടെ മുഖ്യമേഖലയാക്കി മാറ്റുന്നതിനുള്ള സാദ്ധ്യതകള്‍ കണ്ടെത്തുകയാണ് കിറ്റ ഐറ്റി അലൈന്‍സിന്റെ ലക്ഷ്യമെന്ന് ചെയര്‍മാര്‍മാന്‍ ജോര്‍ജ് എബ്രഹാം പ്രസ്താവിച്ചു.
 ഐറ്റിയുടെ ഗ്രാമീണ തൊഴില്‍ സാദ്ധ്യതാ പഠന ചര്‍ച്ച കൊച്ചിയില്‍ ഐറ്റിയുടെ ഗ്രാമീണ തൊഴില്‍ സാദ്ധ്യതാ പഠന ചര്‍ച്ച കൊച്ചിയില്‍ ഐറ്റിയുടെ ഗ്രാമീണ തൊഴില്‍ സാദ്ധ്യതാ പഠന ചര്‍ച്ച കൊച്ചിയില്‍ ഐറ്റിയുടെ ഗ്രാമീണ തൊഴില്‍ സാദ്ധ്യതാ പഠന ചര്‍ച്ച കൊച്ചിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക