Image

ഭാരമേറിയ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്‌ആര്‍ഒ

Published on 06 January, 2018
ഭാരമേറിയ ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്‌ആര്‍ഒ

ന്യൂദല്‍ഹി: ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. ആറ്‌ ടണ്‍ ഭാരമുള്ള ജിസാറ്റ്‌11 എന്ന ഉപഗ്രഹമാണ്‌ ഐഎസ്‌ആര്‍ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്‌. 500 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ ഉപഗ്രഹത്തിന്‌ ഒരു മുറിയുടെ അത്ര വലിപ്പമുണ്ട്‌. നാല്‌ മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല്‌ സോളാര്‍ പാനലുകളും ജിസാറ്റ്‌11ല്‍ ഉണ്ട്‌.

ടെലികോം രംഗത്തും വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ജിസാറ്റ്‌11ന്‌ സാധിക്കും. ഫ്രഞ്ച്‌ ഏരിയന്‍5 റോക്കറ്റ്‌ ഉപയോഗിച്ചാണ്‌ വിക്ഷേപണം. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച്‌ ഗയാനയിലെ കെയ്‌റോയിലേക്ക്‌ കൊണ്ടു പോകാനുള്ള നടപടികള്‍ തുടങ്ങി. വിക്ഷേപണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.

ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെ ആക ശേഷിയ്‌ക്ക്‌ തുല്യമാണ്‌ ജിസാറ്റ്‌11. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക