Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ജനുവരി 13-ന്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 06 January, 2018
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ജനുവരി 13-ന്
ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ജനുവരി പതിമൂന്നാം തിയതി ശനിയാഴ്ച അഞ്ചു മണി മുതല്‍ ന്യൂറോഷെലില്‍ ഉള്ള St. Luke Lutheran Church ഹാളില്‍ (95 Eastchester Road , New Rochelle, NY 10801) വെച്ച് നടത്തുന്നതാണ് . പ്രശസ്ത സംഗീത പരിശീലകനും ,സുപ്രസിദ്ധ സംഗീതജ്ഞന്‍ നിലംബൂര്‍ കാര്‍ത്തികേയന്‍ ക്രിസ്തുമസ് , ന്യൂ ഇയര്‍ സന്ദേശം നല്‍കുന്നതായിരിക്കും.

പ്രവാസി മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും, ഒര്‍ത്തിര്‍ക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും,ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപങ്ങളും ഹൃദ്യമാക്കും വിധമാണ് ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങള്‍ ചിട്ടപ്പെടുത്തിരിക്കുന്നത്. ന്യൂ യോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് ഗ്രൂപ്പുകള്‍ ആയ സാറ്റ്‌വിക ഡാന്‍സ് ഗ്രൂപ്പും ,നാട്യമുദ്ര ഡാന്‍സ് ഗ്രൂപ്പും പങ്കെടുത്ത് അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കും. നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തില്‍ പ്രപഞ്ചം സൃഷ്ടിക്കുന്ന ഗായകന്‍ ജെംസണ്‍ കുരിയാക്കോസ് , മറ്റ്ഗായകന്‍ന്മാര്‍ ഗായികമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതനിഷയും, സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ്ണ്! നമക്ക് സമ്മാനിക്കുന്നത്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് , ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്‌നേഹിതരും ഈ പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വര്‍ക്കി, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ഷയിനി ഷാജന്‍ ,ജോ.സെക്രട്ടറി ലിജോ , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉൃ.ഫില്ലിപ് ജോര്‍ജ് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു . പ്രവേശനം ഫ്രീയാണ്.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം ജനുവരി 13-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക