Image

യു.എ.ഇയില്‍ ടൂറിസ്റ്റ്‌ വിസ കാലാവധി കുറച്ചു: നിരവധി സന്ദര്‍ശകര്‍ക്ക്‌ പിഴ

Published on 14 March, 2012
യു.എ.ഇയില്‍ ടൂറിസ്റ്റ്‌ വിസ കാലാവധി കുറച്ചു: നിരവധി സന്ദര്‍ശകര്‍ക്ക്‌ പിഴ
ദുബായ്‌: യു.എ.ഇയില്‍ ടൂറിസ്റ്റ്‌ വിസ കാലാവധി 30 ദിവസമാക്കി കുറച്ചത്‌ നിരവധി സന്ദര്‍ശകര്‍ക്ക്‌ വിനയായി. കാലാവധി ചുരുക്കിയ വിവരമറിയാതെ അതിലേറെ ദിവസം നിന്നവര്‍ക്കാണ്‌ പിഴ ലഭിച്ചത്‌.
നേരത്തെ വിസയെടുക്കുന്ന സമയത്ത്‌ 38 ദിവസമാണ്‌ അനുവദിച്ചിരുന്നത്‌. എന്നാല്‍ ഈ വിസയില്‍ എത്തുന്നവര്‍ക്ക്‌ രാജ്യത്ത്‌ താമസിക്കാനുള്ള കാലാവധി 30 ദിവസമായി കുറച്ചുകൊണ്ടുള്ള തീരുമാനം ഈ മാസം ഏഴ്‌ മുതലാണ്‌ പ്രാബല്യത്തില്‍ വന്നത്‌.

ഇക്കാര്യം ദുബായ്‌ ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റസിഡന്‍സി ആന്‍ഡ്‌ ഫോറിനേഴ്‌സ്‌ അഫയേഴ്‌സിന്‍െറ (ജി.ഡി.ആര്‍.എഫ്‌.എ) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എന്നാല്‍ രാജ്യത്ത്‌ എത്തിയ ശേഷം 30 ദിവസം കൂടി നീട്ടാനുള്ള അനുമതി ലഭിക്കും. ഇങ്ങിനെ ചെയ്യുന്നവര്‍ക്കും മൊത്തം 60 ദിവസമാണ്‌ അനുവദിക്കുക. നേരത്തെ ഇത്‌ 68 ദിവസമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക