Image

സാന്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള വീന്പുപറച്ചില്‍ മോദി അവസാനിപ്പിക്കണം: കോണ്‍ഗ്രസ്

Published on 06 January, 2018
സാന്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള വീന്പുപറച്ചില്‍ മോദി അവസാനിപ്പിക്കണം: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാന്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള വീന്പുപറച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. നിലവില്‍ ജിഡിപി നാലു വര്‍ഷത്തേക്കാളും കുറവാണെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ സന്പത്ത് വ്യവസ്ഥയുടെ സ്ഥിതി ആശങ്കയിലാണ്. രാജ്യത്തെ മൊത്തം ഉത്പാദനവും കുറഞ്ഞുവെന്നും ദേശീയ നിക്ഷേപ നിരക്ക് ഇടിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി ഗുരുതരമാണെന്നും സാന്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന മാര്‍ഗങ്ങള്‍ സര്‍ക്കാരിനില്ലെന്നും ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക