Image

രാജ്യത്തെ മികച്ച 10 പോലീസ് സ്‌റ്റേഷനുകളില്‍ വളപട്ടണവും

Published on 06 January, 2018
രാജ്യത്തെ മികച്ച 10 പോലീസ് സ്‌റ്റേഷനുകളില്‍ വളപട്ടണവും

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച 10 പോലീസ് സ്‌റ്റേഷനുകളില്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പോലീസ് സ്‌റ്റേഷനും. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. ഒമ്പതാം സ്ഥാനത്താണ് വളപട്ടണം. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് മികച്ച സ്‌റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടത്. 

കുറ്റാന്വേഷണമികവ്, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പോലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മികച്ച പോലിസ് സ്‌റ്റേഷനുകള്‍ തെരഞ്ഞെടുത്തത്. ഈ അംഗീകാരം നേടിയ കേരളത്തിലെ ആദ്യ പോലീസ് സ്‌റ്റേഷനാണ് വളപട്ടണം. സ്‌റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസംഘം വളപട്ടണത്ത് എത്തിയിരുന്നു. വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ് കേന്ദ്രസംഘം പോലീസ് സ്‌റ്റേഷന് മാര്‍ക്കിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക