Image

കെപിസിസി അധ്യക്ഷനായി ഹസന്‍ തുടരും

Published on 06 January, 2018
കെപിസിസി അധ്യക്ഷനായി ഹസന്‍ തുടരും

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് എം.എം ഹസന്‍ തുടരും. എല്ലാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും തല്‍സ്ഥാനത്തു തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനത്തോടെയാണ് ഹസന്റെ തുടര്‍ച്ച ഉറപ്പായത്. 

സംസ്ഥാന അധ്യക്ഷന്‍മാരും മറ്റു കമ്മിറ്റി അധ്യക്ഷന്‍മാരും പുതിയ തീരുമാനം എടുക്കുന്നതു വരെ അതാതു സ്ഥാനങ്ങളില്‍ തുടരട്ടെയെന്ന് രാഹുല്‍ ഗാന്ധി തീരുമാനിച്ചതായി പാര്‍ട്ടി നേതാവ് ജനാര്‍ദനന്‍ ദ്വിവേദി പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക