Image

ഇന്ത്യന്‍ അപൂര്‍വ ആഭരണങ്ങള്‍ ഇറ്റലിയില്‍ മോഷണം പോയി

Published on 06 January, 2018
ഇന്ത്യന്‍ അപൂര്‍വ ആഭരണങ്ങള്‍ ഇറ്റലിയില്‍ മോഷണം പോയി

വെനീസ്: വെനീസ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഇന്ത്യന്‍ രാജാക്കന്‍മാരുടെ അപൂര്‍വ ഇനത്തില്‍പ്പെട്ട സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. ട്രസ്റ്റീസ് ഓഫ് ദ മുഗള്‍സ് ആന്‍ഡ് ദ മഹാരാജാസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന അപൂര്‍വ ഇനം സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സ്വര്‍ണ ബ്രൂച്ച് ഒരു ജോടി കമ്മലുകള്‍ തുടങ്ങിയവയാണ് അതിവിദഗ്ദ്ധമായി രണ്ടു പേരടങ്ങുന്ന സംഘം അപഹരിച്ചത്.

30000 യൂറോയുടെ മൂല്യമാണ് ആഭരണങ്ങള്‍ക്ക് നല്‍കിയിരുക്കുന്നതെങ്കിലും അതിലും പല മടങ്ങ് ഇരട്ടിയാണ് ഇതിന്റെ മൂല്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സെക്യൂരിറ്റി അലാറം ഓഫ് ചെയ്യാതെ നടത്തിയ മോഷണം വെനീസ് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. സാധനങ്ങള്‍ മോഷ്ടിച്ച് കടന്നു കളഞ്ഞതിന് ശേഷം മാത്രമാണ് അലാറം മുഴങ്ങിയതെന്നും അന്വേഷണസംഘത്തെ കുഴയ്ക്കുന്നുണ്ട്. മോഷണം നടത്തിയവര്‍ പ്രദര്‍ശനം നടന്ന വെനിസ്വേലയിലെ സെന്റ് മാര്‍ക്ക് സ്‌ക്വയറിന് പുറത്തു കടന്നതിനുശേഷമാണ് അലാറം മുഴങ്ങിയത്.

ഖത്തര്‍ രാജകുടുംബാംഗമായ ഷെയ്ഖ് ഹമീദ് അബ്ദുള്ള അല്‍തനിയുടെ ഉടമസ്ഥതിയിലുള്ള ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക