Image

അപകടമായി മാറുന്നത് അപര വിദ്വേഷം: കെ.പി.രാമനുണ്ണി

Published on 06 January, 2018
അപകടമായി മാറുന്നത് അപര വിദ്വേഷം: കെ.പി.രാമനുണ്ണി

ഷാര്‍ജ: വര്‍ത്തമാനകാലത്തെ അപകടകരമായ അവസ്ഥയെ വളര്‍ത്തുന്നത് അപരവിദ്വേഷണമാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കെ.പി.രാമനുണ്ണി. പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ വിഭാഗത്തിന്റെ സഹകരണത്തോടെ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച “ദൈവത്തിെന്റ പുസ്തകം ചര്‍ച്ച വേദിയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അവനവനിലേക്ക് മാത്രം നോക്കി ജീവിക്കുന്ന മനുഷ്യര്‍ക്ക് അന്യന്റെ അവസ്ഥകളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. സമൂഹത്തില്‍ നിന്നും കാരുണ്യത്തിന്റെ തിരി കെട്ടു പോവുന്നത് ഇതുകൊണ്ടാണ്. ഇതിനു വളരഐളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ് മതവര്‍ഗീയത. മതത്തിന്റെ അടിസ്ഥാന തത്വങ്ങളെ അറിയാന്‍ ശ്രമിക്കാതെ മതജീവിതം അപകടമാണ്. എല്ലാം മതദര്‍ശനങ്ങളും ആത്യന്തികമായി മുന്നോട്ടു വയ്ക്കുന്നത് കാരുണ്യമാണ്. തന്റെ ദൈവത്തിന്റെ പുസ്തകത്തില്‍ വായിക്കപ്പെടുന്ന കൃഷ്ണനും നബിയും യേശുവും സമൂഹത്തെ സമാധാനത്തിലേക്കും ശാന്തിയിലേക്കും നയിക്കുന്ന അടയാളങ്ങാളണെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്റെ പുസ്തകം ഈ അര്‍ഥത്തില്‍ എഴുതാന്‍ ശക്തിയും പ്രേരണയും നല്‍കിയത് തന്റെ ദേശത്തിന്റെ മഹിമയാണ്. പൊന്നാനിയിലെ മതസൗഹാര്‍ദ്ദം മാതൃകയാണ്. അത്തരമൊരിടത്ത് താന്‍ സുരക്ഷിതനാണ്. മറ്റൊരു ദേശത്താണ് തന്റെ ജനനമെങ്കില്‍ ദൈവത്തിന്റെ പുസ്തകത്തില്‍ നബിചരിത്രം ഇങ്ങനെ എഴുതാന്‍ കഴിയുമോ എന്നുപോലും ചിന്തിച്ചിട്ടുണ്ട്  രാമനുണ്ണി പറഞ്ഞു.

പ്രസിഡന്റ് വൈ.എ.റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.എസ്. പൊന്നാനി അധ്യക്ഷത വഹിച്ചു. വി.കെ.റഷീദ് പുസ്തക പരിചയം നടത്തി. പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറത്തിന്റെ ഉപഹാരം വൈ.എ.റഹീമും പ്രത്യേക സമ്മാനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വി.അബ്ദുസമദും കെ.പി.രാമനുണ്ണിക്ക് സമ്മാനിച്ചു. ൗിുെീസലി എന്ന പ്രഥമ കവിതാ സമാഹരത്തോടെ ശ്രദ്ദേയയായ പൊന്നാനിക്കാരിയും ദുബായ് ഔവര്‍ ഓണ്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ ലാമിയ അന്‍ജുമിനെ കെ.പി രാമനുണ്ണി ഉപഹാരം നല്‍കി ആദരിച്ചു. 

അന്‍വര്‍ നഹ, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, പുന്നക്കന്‍ മുഹമ്മദലി, സലിം അയ്യനത്ത്, ഷാജി ഹനീഫ്, അബ്ദുല്‍ ഹമീദ്, അഫ്‌സല്‍, എം. മുസമ്മില്‍, സന്ദീപ് കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ.ദിനേശന്‍ മോഡറേറ്റര്‍ ആയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക