Image

ശബരിമലയില്‍ എത്തുന്നവര്‍ ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കണം: ദേവസ്വംബോര്‍ഡ്

അനില്‍ പെണ്ണുക്കര Published on 06 January, 2018
ശബരിമലയില്‍ എത്തുന്നവര്‍ ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കണം: ദേവസ്വംബോര്‍ഡ്
ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ ആചാരനുഷ്ഠാനങ്ങള്‍ പാലിക്കണമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. 10 വയസിനും 50 വയസിനു മധ്യേ പ്രായമുള്ള സ്ത്രീകള്‍ മലകയറാന്‍ പാടില്ലാത്തതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ ശബരിമല യാത്ര പുറപ്പെടാതിരിക്കണം. സന്നിധാനത്തേയ്ക്ക് വരുന്ന സ്ത്രീകളും പെണ്‍കുട്ടികളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ കയ്യില്‍കരുതണം. ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കു. ഇരുമുടി ഇല്ലാത്തവര്‍ക്ക് വടക്കേനട വഴി ദര്‍ശനം നടത്താവുന്നതാണ്. പമ്പയില്‍ 24 മണിക്കൂറും ഇുമുടിക്കെട്ട് നിറയ്ക്കാനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.

പടി തേങ്ങകള്‍ പതിനെട്ടാംപടിയില്‍ എറിഞ്ഞുടയ്ക്കരുത്. ഇവ പടിയ്ക്ക് ഇരുവശവും സ്ഥാപിച്ചിട്ടുള്ള കരിങ്കല്‍ പീഠങ്ങളില്‍ മാത്രം ഉടയ്ക്കുക. പടികയറുമ്പോള്‍ പോലീസ് അയ്യപ്പ•ാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. നാണയങ്ങളും, നേര്‍ച്ച സാധനങ്ങളും ശ്രീകോവിലിനുള്ളിലേയ്ക്ക് വലിച്ചെറിയരുത്. ഇവ കാണിക്കവഞ്ചികളില്‍ മാത്രം നിക്ഷേപിക്കുക. ആഹാരവശിഷ്ടങ്ങളും മറ്റ് വേസ്റ്റകളും വഴിയോരങ്ങളില്‍ വലിച്ചെറിയാതെ ഡസ്റ്റ്ബിന്നുകളില്‍ ഇടുക. നെയ്യഭിഷേകസമയം കഴിഞ്ഞുവരുന്നവര്‍ അടുത്തദിവസംവരെ കാത്തുനില്‍ക്കാതെ അവരുടെ നെയ്യ് ദേവസ്വം കൗണ്ടറുകളില്‍ ഏല്‍പ്പിച്ച് പകരം അഭിഷേകം ചെയ്ത നെയ്യ് വാങ്ങണം. പ്ലാസ്റ്റിക് കൊണ്ടുവരാതെ പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന ബോര്‍ഡിന്റെ പ്രഖ്യാപിത നയം നടപ്പാക്കാന്‍ സഹകരിക്കുക. പുണ്യം പൂങ്കാവനം പദ്ധതി പങ്കാളികളായി ദിവസവും ഒരുമണിക്കൂറെങ്കിലും ശുചീകരണത്തില്‍ ഏര്‍പ്പെടുണം. തുറസായസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കി ശൗചാലയങ്ങള്‍ ഉപയോഗിക്കണം. പമ്പയില്‍ സ്‌നാനത്തിന് സോപ്പ് ഉപയോഗിക്കാതിരിക്കുക. ഇവിടെ ഉടുതുണി ഉപേക്ഷിക്കുന്ന രീതിയിലുള്ള അനാചാരങ്ങള്‍ ഒഴിവാക്കുക.

പമ്പയില്‍നിന്ന് സന്നിധാനത്തേയ്ക്ക് എത്തുന്ന അയ്യപ്പഭക്ത•ാര്‍ വിശ്രമിച്ചും സാവധാനവും മല കയറണം. ശ്വാസതടസമോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ അടുത്തുള്ള ഓക്‌സിജന്‍ പാര്‍ലറുകളിലോ, ആശുപത്രികളിലോ എത്തി ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. ഉപയോഗിക്കുന്ന മരുന്നുകള്‍ കയ്യില്‍ കരുതുണം. അയ്യപ്പ•ാര്‍ മല കയറുമ്പോഴും ക്യൂ നില്‍ക്കുമ്പോഴും കുളിക്കാനിറങ്ങുമ്പോഴും അവരവരുടെ പണവും മറ്റ് വിലപിടിപ്പുള്ള വസ്ത്രങ്ങളും സൂക്ഷിക്കണം. പോക്കറ്റടി ശ്രദ്ധിക്കണം. ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ദര്‍ശനം കഴിഞ്ഞ അയ്യപ്പ•ാര്‍ സന്നിധാനത്ത് നില്‍ക്കാതെ നാട്ടിലേയ്ക്ക് മടങ്ങണം. പുറകേവരുന്ന കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കാന്‍ വേണ്ടിയാണിത്. മലകയറുമ്പോഴും ഇറങ്ങുമ്പോഴും പരമ്പരാഗത കാനനപാതവഴിയോ, സ്വാമിഅയ്യപ്പന്‍ റോഡോ ഉപയോഗിക്കുക. കുറുക്കുവഴികളിലൂടെ മലകയറുകയോ ഇറങ്ങുകയോ ചെയ്യാതിരിക്കുക. ബാരിക്കേഡുകള്‍ തുറക്കുമ്പോള്‍ അമിതവേഗത്തില്‍ ഓടി അപകടങ്ങള്‍ ക്ഷണിച്ചുവരുത്താതിരിക്കുക.

കര്‍പ്പൂരം കത്തിച്ച് നടന്ന് അപകടങ്ങള്‍ ക്ഷണിച്ചുവരുത്താതിരിക്കുക. വിരികളിലും വഴിയരികിലും മുറികളിലും ഭക്ഷണം പാകം ചെയ്യരുത്. കൂട്ടം പിരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേകിച്ച് കൊച്ചുകുട്ടികളും വയസായവരും വരുമ്പോള്‍ അവരുടെ കൂടെയുള്ളവരെ കൂട്ടികൊണ്ട് നടക്കുക. കൊച്ചുകുട്ടികള്‍ വരുമ്പോള്‍ സ്കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. പമ്പയില്‍നിന്നും ടാഗ് കെട്ടിവരുക. കൂട്ടുപിരിഞ്ഞാല്‍ ദേവസ്വം ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അറിയിക്കണം. അവരുടെ കൂടെയുള്ളവരും അവിടെയെത്തി പരസ്പരം ഒത്തുചേരേണ്ടതാണ്. ആവശ്യങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദേവസ്വം ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സേവനം തേടണം.
ശബരിമലയില്‍ എത്തുന്നവര്‍ ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കണം: ദേവസ്വംബോര്‍ഡ് ശബരിമലയില്‍ എത്തുന്നവര്‍ ആചാര അനുഷ്ഠാനങ്ങള്‍ പാലിക്കണം: ദേവസ്വംബോര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക