Image

എ.കെ.ജിക്കെതിരായ പരാമര്‍ശം;വി.ടി ബല്‍റാമിന്റെ ഓഫീസ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

Published on 06 January, 2018
എ.കെ.ജിക്കെതിരായ പരാമര്‍ശം;വി.ടി ബല്‍റാമിന്റെ ഓഫീസ്‌ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു


പാലക്കാട്‌: കമ്മ്യൂണിസ്റ്റ്‌ നേതാവും ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവുമായ എ.കെ ഗോപാലനെ അധിക്ഷേപിച്ച്‌ ഫേസ്‌ബുക്കില്‍ രംഗത്തെത്തിയ വി.ടി ബല്‍റാം എം.എല്‍.എ യുടെ ഓഫീസിന്‌ നേരെ ആക്രമണം. ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ബല്‍റാമിന്റെ ഓഫീസ്‌ ബോര്‍ഡും എ.സിയും ജനല്‍ച്ചിലകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്‌ നേരെ കരി ഓയില്‍ പ്രയോഗവും നടത്തി.

എ.കെ.ജി ബാല പീഡകനാണെന്ന തരത്തില്‍ അദ്ദേഹത്തെ അപമാനിക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസമാണ്‌ ബല്‍റാം ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്‌. രാവിലെ ഇതില്‍ പ്രതിഷേധിച്ച്‌ അജ്ഞാതര്‍ എം.എല്‍.എയുടെ ഓഫീസിന്‌ നേരെ മദ്യക്കുപ്പിയെറിഞ്ഞിരുന്നു. ഈ സംഭവം പൊലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌.

തുടര്‍ന്ന്‌ വി.ടി ബല്‍റാമിന്റെ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. സി.പി. ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, മന്ത്രി എം.എം മണി, കോണ്‍ഗ്രസ്‌ നേതാവ്‌ കെ. മുരളീധരന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക