Image

ബി.ജെ.പിയ്‌ക്ക്‌ കീഴടങ്ങുന്നതിലും ഭേദം മരണമാണെന്ന്‌ ലാലുപ്രസാദ്‌ യാദവ്‌

Published on 06 January, 2018
ബി.ജെ.പിയ്‌ക്ക്‌ കീഴടങ്ങുന്നതിലും ഭേദം മരണമാണെന്ന്‌ ലാലുപ്രസാദ്‌ യാദവ്‌

പാട്‌ന: ബി.ജെ.പിയ്‌ക്ക്‌ കീഴടങ്ങുന്നതിലും ഭേദം മരിക്കുന്നതാണെന്ന്‌ ആര്‍.ജെ.ഡി നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌. നേരത്തെ കാലിത്തീറ്റ കുഭകോണക്കേസില്‍ മൂന്നര വര്‍ഷത്തെ തടവിന്‌ ലാലുവിനെ ശിക്ഷിച്ചിരുന്നു. അതിനുപിന്നാലെയാണ്‌ ലാലുവിന്റെ പ്രതികരണം.

`സാമൂഹിക നീതിക്കും സമത്വത്തിനും ഐക്യത്തിനും വേണ്ടി ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്‌. ബി.ജെ.പിയ്‌ക്ക്‌ കീഴടങ്ങുന്നതിലും ഭേദം മരിക്കുന്നതാണ്‌.'

നേരത്തെ ലാലുവിനെതിരെ മോദി സര്‍ക്കാരും നിതീഷ്‌ കുമാറും ഗൂഢാലോചന നടത്തുകയാണെന്ന്‌ അദ്ദേഹത്തിന്റെ മകന്‍ തേജസ്വി യാദവ്‌ ആരോപിച്ചിരുന്നു. ബി.ജെ.പിയ്‌ക്ക്‌ വഴങ്ങാന്‍ ലാലു തയ്യാറായിരുന്നുവെങ്കില്‍ അദ്ദേഹം ഹരിശ്ചന്ദ്രനെപ്പോലെ സത്യസന്ധനായ വ്യക്തിയായി മാറുമായിരുന്നുവെന്നും തേജസ്വി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക