Image

മോദി സര്‍ക്കാരും നീതീഷ്‌ കുമാറും ലാലുവിനെതിരെ ഗൂഢാലോചന നടത്തുന്നു; തേജസ്വി യാദവ്‌

Published on 06 January, 2018
മോദി സര്‍ക്കാരും നീതീഷ്‌ കുമാറും   ലാലുവിനെതിരെ ഗൂഢാലോചന നടത്തുന്നു; തേജസ്വി യാദവ്‌

പാട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ്‌ യാദവിന്‌ പ്രത്യേക സി.ബി.ഐ കോടതി മൂന്നര വര്‍ഷം തടവുശിക്ഷ വിധിച്ചതിന്‌ പിന്നാലെ നരേന്ദ്രമോദി സര്‍ക്കാരിനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിനുമെതിരെ ആരോപണവുമായി ലാലുവിന്റെ മകന്‍ തേജസ്വി യാദവ്‌.

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറും ചേര്‍ന്ന്‌ തന്റെ കുടുംബത്തിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന്‌ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.


പ്രത്യേക സി.ബി.ഐ കോടതിയുടെ ശിക്ഷാ വിധി വിശദമായി പഠിച്ചശേഷം ലാലുവിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ബിഹാറിലെ പ്രതിപക്ഷ നേതാവു കൂടിയായ തേജസ്വി യാദവ്‌ പറഞ്ഞു. ആര്‍.ജെ.ഡി യുവിന്റെ മുതിര്‍ന്ന നേതാക്കളുടെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗത്തിനു ശേഷമാണ്‌ തേജസ്വി യാദവ്‌ മാധ്യമങ്ങളെക്കണ്ടത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക