Image

ബല്‍റാമിന്റെത്‌ വ്യക്തിപരമായ അഭിപ്രായം'; എ.കെ.ജി.യെപ്പറ്റിയുള്ള ബല്‍റാമിന്റെ പ്രസ്‌താവനക്കെതിരെ വി.ഡി സതീശനും കെ.മുരളീധരനും

Published on 06 January, 2018
ബല്‍റാമിന്റെത്‌ വ്യക്തിപരമായ അഭിപ്രായം'; എ.കെ.ജി.യെപ്പറ്റിയുള്ള ബല്‍റാമിന്റെ പ്രസ്‌താവനക്കെതിരെ വി.ഡി സതീശനും കെ.മുരളീധരനും



കൊച്ചി: കമ്യൂണിസ്റ്റ്‌ നേതാവ്‌ എ.കെ.ജിയെ ബാലപീഡകനെന്നു വിളിച്ച ബല്‍റാമിനെതിരെ വിമര്‍ശനവുമയി വിഡി സതീശന്‍ രംഗത്ത്‌. ബല്‍റാമിന്റെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിക്ക്‌ ഇത്തരത്തിലൊരു അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ബല്‍റാമിന്റെ അഭിപ്രായത്തെ പാര്‍ട്ടി അഭിപ്രായമായി കാണരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു.


ബല്‍റാമിന്റെ വിവാദപരമായ പ്രസ്‌താവന പാര്‍ട്ടി വേദിയില്‍ ഉടന്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും തന്റെ നിലപാട്‌ അപ്പോള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ബല്‍റാമിനെതിരെ കെ. മുരളീധരനും രംഗത്തെത്തി. ബല്‍റാമിന്റെ വാക്ക്‌ അനുചിതമാണെന്നും എകെജി പറ്റിയുള്ള ബല്‍റാമിന്റെ പ്രസ്‌താവനയോട്‌ യോജിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

പോരാട്ടകാലങ്ങളിലെ പ്രണയം എന്ന തലക്കെട്ടില്‍ ഹിന്ദു ദിനപത്രത്തില്‍ 2001 ഡിസംബറില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടാണ്‌ വി.ടി ബല്‍റാം വിവാദപ്രസ്‌താവന നടത്തിയത്‌. ഇതേത്തുടര്‍ന്നുള്ള ഫേസ്‌ബുക്ക്‌ പോസ്റ്റിലാണ്‌ ബല്‍റാം എ.കെ.ജിയെ ബാലപീഡകനെന്ന്‌്‌ വിളിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക