Image

സല്‍മാന്‍ ഖാനെ വധിക്കുമെന്ന്‌ അധോലോക നായകന്റെ ഭീഷണി; സുരക്ഷ ശക്തമാക്കി

Published on 06 January, 2018
 സല്‍മാന്‍ ഖാനെ വധിക്കുമെന്ന്‌ അധോലോക നായകന്റെ ഭീഷണി; സുരക്ഷ ശക്തമാക്കി
ജോധ്‌പൂരില്‍ വച്ച്‌ ഹോളിവുഡ്‌ നായകന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന്‌ അധോലോക നായകന്റെ ഭീഷണി. പഞ്ചാബില്‍ നിന്ന്‌ എത്തിയ വധഭീഷണിയെ തുടര്‍ന്ന്‌ സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്‌. സല്‍മാനെ കൊല്ലുമെന്ന്‌ ഭീഷണി മുഴക്കിയിരിക്കുന്നത്‌ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാതലവന്‍ ലോറന്‍സ്‌ ബിഷ്‌നോയിയാണ്‌.

കേസുമായി ബന്ധപ്പെട്ട കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരിക്കെ പൊലീസ്‌ വാഹനത്തിലേക്ക്‌ കയറ്റുമ്പോഴാണ്‌ താന്‍ ജോധ്‌പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കുമെന്ന്‌ ഭീഷണി മുഴക്കിയത്‌. സല്‍മാനെ കൊല്ലാനുള്ള ഗുണ്ടാനേതാവിന്റെ താല്‍പ്പര്യത്തെക്കുറിച്ച്‌ തങ്ങള്‍ക്ക്‌ അറിവുണ്ടെന്നും സല്‍മാന്‍ഖാന്റെ സുരക്ഷയ്‌ക്ക്‌ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പൊലീസ്‌ കമ്മീഷണര്‍ അശോക്‌ രാത്തോഡ്‌ പറഞ്ഞു.

രണ്ടു വെടിവെയ്‌പ്പ്‌ കേസുമായി ബന്ധപ്പെട്ടായിരുന്നു ബിഷ്‌നോയിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക