Image

മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി അറസ്റ്റില്‍

Published on 06 January, 2018
മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യന്‍ അമേരിക്കന്‍ ജഡ്ജി അറസ്റ്റില്‍
മിനസൊട്ട: മദ്യപിച്ചു വാഹനമോടിച്ചതിനു ഇന്ത്യന്‍-അമേരിക്കന്‍ ജഡ്ജി ഗുര്‍ദീപ് സിംഗ് അറ്റ്വാള്‍ (ജി ടോണി അറ്റ്വാള്‍) അറസ്റ്റിലായി. റാംസെ കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജായ അറ്റ്വാള്‍ കുറ്റം സമ്മതിച്ചു. ജനുവരി ഒന്നിനായിരുന്നു സംഭവം.

ഈ തെറ്റിലുള്ള എന്റെ പശ്ചാത്താപം വാക്കുകള്‍ കൊണ്ടു വിവരിക്കാനാവില്ല. സംഭവിച്ചതില്‍ ലജ്ജയും നാണക്കേടും തോന്നുന്നു-അറ്റ്വാള്‍ മാധ്യമങ്ങളോടു പറഞ്ഞു. തന്റെ ശരിയല്ലാത്ത തീരുമാനം മൂലം മറ്റു പൗരന്മാര്‍ക്ക് അപകടകരമായ സ്തിറ്റിയുണ്ടാക്കി-അറ്റ്വാള്‍ ഏറ്റു പറഞ്ഞു.

മിനസോട്ട ഗവര്‍ണര്‍ ജഡ്ജിയായി നിയമിച്ചത് 2016-ല്‍ ആണു. 2019 വരെയാനു കാലാവധി. 2007-ലും കക്ഷി ഇതെ പോലൊരു കേസില്‍ പെട്ടിരുന്നു.
അറ്റ്വാളിന്റെ രക്തത്തില്‍ .17 ശതമാനം മദ്യം ഉണ്ടായിരുന്നു. അനുവദിച്ചത് .8 ശതമാനം. അശ്രദ്ധമായ ഡ്രൈവിംഗ്, സ്റ്റോപ്പ് സൈനില്‍ പൂര്‍ണമായി നിര്‍ത്താതിരുന്നത് എന്നിങ്ങനെ രണ്ടു ചാര്‍ജുകളാണു ചുമത്തിയത്.

സമീപത്തുള്ള ഹെന്നെപിന്‍ കൗണ്ടി കോടതിയില്‍ ഹാജരാക്കിയ അറ്റ്വാളിനെ 365 ദിവസത്തേക്കു ശിക്ഷിച്ചു. അതില്‍ 345 ദിവസം രണ്ടു വര്‍ഷത്തേക്കു സ്റ്റേ ചെയ്തു. 20 ദിവസം വീട്ടു തടവ് മതി. ഇലക്ട്രോണിക്ക് മോണിട്ടര്‍ ധരിക്കണം. രണ്ടു വര്‍ഷത്തെ പ്രൊബേഷനും ഉണ്ട്.

ശിക്ഷ കഴിഞ്ഞു ജോലിയില്‍ തിരിച്ചു കയറാനാകുമോ എന്നുറപ്പില്ല.
Join WhatsApp News
Jack Daniel 2018-01-08 12:28:34
He is always in good spirit
നാരദന്‍ 2018-01-08 13:11:09
 അന്നമ്മ അങ്ങ് തുടങ്ങുക , പിന്നെ ചരുപിറ അങ്ങ് വന്നോളും  കമന്റുകള്‍  
സ്നേഹമുള്ള തോമാച്ചൻ 2018-01-08 13:20:55
എന്റെ അന്നകുട്ടി  ആർക്കിതിന് സമയം . അഭിപ്രായ തൊഴിലാളികൾ മുഴുവൻ ഇന്ത്യക്ക് പോയിരിക്കുകയാണ് . നോക്കിക്കെ ആരെങ്കിലും ഇവിടുത്തെ പ്രശനങ്ങളെക്കുറിച്ചു പറയാനുണ്ടോ എന്ന് .  കൂടി വന്നാൽ ഒരാന്തപ്പനും കാണും ആൻഡ്‌റൂസും കാണും  ബാക്കി ഉള്ളതെല്ലാം കണക്കാ.  ഇവിടെ വന്നു കുറെ ജോലി ചെയ്യാതെ പള്ളി സംഘടന . പ്രസ്സ് ക്ളബ്, ആമ ആന എന്നിങ്ങനെ ഉണ്ടാക്കി കറങ്ങി നടക്കുവാ . കുറെ പിള്ളാരെ ഉണ്ടാക്കി അതോടെ അവരുടെ ഉത്തരവാദിത്വം കഴിഞ്ഞു. ജഡ്ജ് കള്ളു കുടിച്ചാൽ എന്നാ ട്രമ്പ് പെണ്ണുങ്ങളെ  പീഡിപ്പിച്ചാൽ എന്നാ . അവന്മാർക്ക് മുഴുവൻ നേരവും അച്ഛൻ മെത്രാൻ ആർ എസ് എസ് ബിജെപി ആലഞ്ചേരി, കാണാതായ കത്തോലിക്ക, കൂടാതെ കേരളത്തിൽ നിന്ന് ആരെങ്കിലും ഒരു പീറ മന്ത്രിയോ എം എല്ല യോ വരും അവരേം കൊണ്ട് നാട് മുഴുവൻ കറക്കമായിരിക്കും . ഇപ്പോൾ ഇത്രേമതി. അന്നമേടെ ഫോൺ നമ്പർ കിട്ടിയാൽ ഇടയ്ക്കിടക്ക് വിളിച്ചു കാര്യമായി സംസാരിക്കാമായിരുന്നു . 
Annamma Philipose 2018-01-08 09:35:09
Why nobody has any comment on this? everybody is scared of the  Judge?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക