Image

ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍റെ ഭാരവാഹികള്‍ ചുമതലയേറ്റു

മൊയ്തീന്‍ പുത്തന്‍ചിറ Published on 07 January, 2018
ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍റെ ഭാരവാഹികള്‍ ചുമതലയേറ്റു
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ ഇന്ത്യാക്കാരുടെ സംഘടനയായ ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.

ബാസവ്‌രാജ് ബെങ്കി (പ്രസിഡന്‍റ്), മനോജ് ജെയ്ന്‍ (വൈസ് പ്രസിഡന്‍റ്), അശോക് ആദികൊപ്പുള (സെക്രട്ടറി), ഇളങ്കോവന്‍ രാമന്‍ (ട്രഷറര്‍) എന്നിവരും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി കല്യാണ്‍ ഗുലെ, വേണുഗോപാല്‍ ഗുഞ്ചി, പ്രവീണ്‍ കരാഞ്ജ്ക്കര്‍, മൊയ്തീന്‍ പുത്തന്‍ചിറ, അമൃതേഷ് സിംഗ്, രവീന്ദ്ര വുപ്പുള, രാം മോഹന്‍ ലലുക്കോട്ട (എക്സ് ഒഫീഷ്യോ) എന്നിവരുമാണ് ചുമതലയേറ്റത്. കൂടാതെ പുതുതായി തെരഞ്ഞെടുത്ത (2018-20) നാല് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരും ചുമതലയേറ്റെടുത്തവരില്‍ ഉള്‍പ്പെടും. പോള്‍ ഉപ്പല്‍, സുജാത ചൗധുരി, വിജയന്‍ അറുമുഗമെ, ഗുരീന്ദര്‍ ഗര്‍ച്ച എന്നിവരാണവര്‍. ഗുരിയാം സിംഗ്, വി.വി. രാമി മുപ്പിടി, ഭരത് പട്ടേല്‍, ഗുര്‍പ്രീത് സിദ്ധു, പ്രകാശ് രാജ്, നീലം കുമാര്‍, മനോജ് അജ്മീര, പീറ്റര്‍ തോമസ്, ഹരേഷ് ഭാട്ടിയ, മഹേന്ദ്ര ഗഞ്ചു, ഹരൂണ്‍ ഖാന്‍, ബാസ്വ ശേഖര്‍ എന്നിവരുള്‍പ്പടെ 16 പേരടങ്ങുന്നതാണ് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍. ഗുരിയാം സിംഗ് ബോര്‍ഡ് ഓഫ് ചെയര്‍മാനാണ്. 

1960-ല്‍ രൂപീകരിച്ച ഈ സംഘടന ന്യൂയോര്‍ക്കിന്‍റെ തലസ്ഥാന നഗരിയിലുള്ള ഇന്ത്യക്കാരെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് 'സ്പ്രിംഗ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ'. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തി അതാതു സംസ്ഥാനങ്ങളുടെ പൈതൃക കലകള്‍ കോര്‍ത്തിണക്കി ഒരു ദിവസം നീണ്ടു നില്‍ക്കുന്ന നൃത്തനൃത്യങ്ങളും, വിവിധ ഭക്ഷണങ്ങള്‍ വിളമ്പുന്ന ബൂത്തുകളും, കരകൗശല വസ്തുക്കള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവയുടെ ബൂത്തുകളുമൊക്കെയടങ്ങുന്ന ഈ ഉത്സവത്തില്‍ ജാതിമതഭേദമന്യേ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കും. 

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഇന്‍റര്‍നാഷണല്‍ വിമന്‍സ് ഡേ എന്നിവയും, പിക്നിക്, ടെന്നീസ് ടൂര്‍ണ്ണമെന്‍റ് എന്നിവയും അസ്സോസിയേഷന്‍റെ കീഴില്‍ നടത്തിവരുന്നു. അംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, മുതിര്‍ന്നവര്‍ക്കു വേണ്ടി സിക്സ്റ്റി പ്ലസ് ഗ്രൂപ്പ്, യുവജനങ്ങള്‍ക്കായുള്ള യൂത്ത് ഗ്രൂപ്പ് എന്നിവയും ട്രൈസിറ്റി ഇന്ത്യാ അസ്സോസിയേഷന്‍റെ ഭാഗമാണ്. സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, മെഡിക്കല്‍ സഹായങ്ങള്‍, ഇന്ത്യന്‍ സമൂഹത്തിലുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഉപദേശ-നിര്‍ദ്ദേശങ്ങളെല്ലാം അസ്സോസിയേഷന്‍ ചെയ്തു വരുന്നു. 
ആല്‍ബനി ഇന്ത്യന്‍ അസ്സോസിയേഷന്‍റെ ഭാരവാഹികള്‍ ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക