Image

അംജദ് അലി ഫുട്‌ബോള്‍: തീമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജേതാക്കള്‍

Published on 07 January, 2018
അംജദ് അലി ഫുട്‌ബോള്‍: തീമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജേതാക്കള്‍

ഷാര്‍ജ:  പ്രവാസ ലോകത്തെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മനം കുളിര്‍ക്കുന്ന കാല്‍പന്തു കളിയുടെ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ഒന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തീമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജേതാക്കളായി. 

ഇരുപത്തിനാല് ടീമുകള്‍ വാണ്ടറേഴ്‌സ് സ്റ്റെഡിയത്തില്‍ പോരിനിരങ്ങിയപ്പോള്‍ സോക്കര്‍ പ്രേമികള്‍ക്ക് മുന്നില്‍ സുന്ദര്‍ മുഹൂര്‍ത്തങ്ങളാണ് പിറന്ന്‌വീണത്. ലീഗ് റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം നടന്ന ആവേശകരമായ നോക്കൌട്ട് മത്സരത്തില്‍ വമ്പന്മാരെ മലര്‍ത്തിയടിച്ചു കെ.എം.സി.സി തിരൂരങ്ങാടിയും ഗള്‍ഫ് ഹൈപ്പര്‍ മാര്‍ക്കെറ്റ് റാസല്‍ഖൈമയും കലാശപോരാട്ടത്തിനു മാറ്റുരച്ചപ്പോള്‍ കരുത്തരായ കെ.എം.സി.സി തിരൂരങ്ങാടിയെ മറികടന്ന് ഗള്‍ഫ് ഹൈപ്പര്‍ മാര്‍ക്കെറ്റ് റാസല്‍ഖൈമയും ടൂര്‍ണമെന്ടിലെ കറുത്ത കുതിരകളായ എഫ്.സി മഞ്ഞപടയെ ടൈംബ്രേക്കറില്‍ തകര്‍ത്ത് തീമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടും കലാശപോരാട്ടത്തിന് എത്തിയത്. 

ചുടുല നീക്കങ്ങളും ബുള്ളറ്റ് ഷോട്ടുകളുമായി ഇരു ടീമുകളും കലാശപോരാട്ടത്തില്‍ കളിച്ചത് ഫുട്ബാള്‍ പ്രേമികളെ ആവേശത്തിലാക്കി. അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ തീമ ടീം താരം തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ഗള്‍ഫ് ഹൈപ്പര്‍ മാര്‍ക്കെറ്റ് റാസല്‍ഖൈമയുടെ വല കുലുക്കി പ്പോള്‍ ഒന്നാമതു അംജദ് അലി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രഥമ കിരീടത്തില്‍ തീമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് മുത്തമിട്ടു. 

ജേതാക്കള്‍കുള്ള ട്രോഫി ഐവറി കംബ്യൂട്ടര്‍ എം.ഡി വിനോദും ക്യാഷ് അവാര്‍ഡ് അബയ് വിനോദും നല്‍കി.റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സീകെന്‍ മൊബൈല്‍ഫോണ്‍ പ്രതിനിധി വിനോദ് കൈമാറി.

ടൂര്‍ണമെന്റിലെ ഫാസ്റ്റ് റണ്ണര്‍ അപ്പായി എഫ്.സി മഞ്ഞപ്പടയും സെക്കെന്റ് റണ്ണര്‍ അപ്പായി കെ.എം.സി.സി തിരൂരങ്ങാടിയുമാണ്. 

ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഗള്‍ഫ് ഹൈപ്പര്‍ മാര്‍ക്കെറ്റ് റാസല്‍ഖൈമയുടെ ബെന്‍സീറും, ബെസ്റ്റ് ഡിഫന്‍ഡര്‍ ആയി തീമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്‍ണ്ട്ന്റെ ഷംനാനെയും ബെസ്റ്റ് ഗോള്‍കീപ്പര്‍ ആയി എഫ്.സി മഞ്ഞപ്ടയുടെ സിനാദും അര്‍ഹരായി. 

ഫെയര്‍ പ്ലേ അവാര്‍ഡ് കെ.എം.സി.സി തിരൂരങ്ങാടി കരസ്ഥമാക്കി. ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ സാജിദ് അബൂബക്കര്‍, ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല ട്രഷര്‍ മുസ്തഫ വേങ്ങര, സെക്രട്ടറി നിഹ്മതുള്ള മങ്കട, കരീം കാലടി, മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ തയ്യില്‍, ജന. സെക്രട്ടറി സബാഹ് കടന്നമണ്ണ, ട്രഷര്‍ ഷൌക്കത്ത് വെങ്കിട്ട, അസീസ് പങ്ങാട്ട്, ഷഫീഖ് വേങ്ങാട്, എന്നിവര്‍ വിവിധ ട്രോഫികള്‍ നല്‍കി. സലിം വെങ്കിട്ട, അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി, ജൈസല്‍ ബാബു മണിയറയില്‍, റാഫി വേങ്ങാട്, റാഫി കൊളത്തൂര്‍, സകീര്‍ അരിപ്ര, ഹാഷിം പള്ളിപ്പുറം, അഷ്റഫ്, ബെന്‍ഷാദ് വെങ്കിട്ട, ബാസിത്ത്, സദര്‍ പടിഞ്ഞാറ്റുമുറി, അന്‍ജൂം, സഫീര്‍, ഫിറോസ്, അബ്ദു, റസാക്ക്, അബ്ദുറഹിമാന്‍, ശുഹൈബ്, സലാഹുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
അംജദ് അലി ഫുട്‌ബോള്‍: തീമ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക