Image

സി.പി.എമ്മിന് പൊള്ളുന്നുണ്ടെങ്കില്‍ അതവരുടെ വിധി: ബല്‍റാം

Published on 07 January, 2018
സി.പി.എമ്മിന് പൊള്ളുന്നുണ്ടെങ്കില്‍ അതവരുടെ വിധി: ബല്‍റാം

തൃശ്ശൂര്‍: ചില വിഗ്രഹങ്ങള്‍ ഉടഞ്ഞു വീഴുമ്പോള്‍ സി.പി.എമ്മിന് പൊള്ളുന്നുണ്ടെങ്കില്‍ അതവരുടെ വിധിയാണെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ബല്‍റാം തൃത്താലയില്‍ പൊതുപരിപാടിയില്‍ പറഞ്ഞു. എ.കെ.ജിക്കെതിരായ പരാമര്‍ശത്തിന് ശേഷം ഇതാദ്യമായാണ് ബല്‍റാം പൊതു പ്രസ്താവന നടത്തുന്നത്.  

നേരത്തെ എകെജി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണ്ണത തെളിയിക്കുന്നുവെന്നാണ് വി.ടി. ബല്‍റാം പറഞ്ഞത്.  കഴിഞ്ഞ ദിവസം മന്ത്രി എംഎം മണി മന്‍മോഹന്‍ സിങ്ങിനെ അധിക്ഷേപിച്ച് സംസാരിച്ചതാണ് പോസ്റ്റിന് ആധാരം. 

face book post
 പാർട്ടി/ഭരണ നേതൃത്വങ്ങളാണ്. ഡോ. മന്മോഹൻ സിംഗ്‌ ഈ നാടിന്റെ വിവേകമാണ്; ജന ഹൃദയങ്ങളിൽ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മിഡിൽ ക്ലാസിലേക്കുയർത്തിയ ദീർഗ്ഘവീക്ഷണമുള്ള ഭരണാധികാരിയാണ്‌. ആ നിലക്ക്‌ ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം. ഉയർന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച്‌ ഉയർന്നുവരാത്തതുമായ പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹർകിഷൻസിംഗ്‌ സുർജിത്തിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിർഗുണ സഖാക്കൾ ഓർക്കുന്നത് നന്ന്. ഡോ. മന്മോഹൻസിംഗിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സർക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക