Image

'മന്‍മോഹന്‍ സിംഗ്‌ പാവങ്ങളുടെ പടത്തലവന്‍; പിണറായിക്ക്‌ മറുപടിയുമായി വി.ടി. ബല്‍റാം

Published on 07 January, 2018
'മന്‍മോഹന്‍ സിംഗ്‌ പാവങ്ങളുടെ പടത്തലവന്‍; പിണറായിക്ക്‌ മറുപടിയുമായി വി.ടി. ബല്‍റാം
കോഴിക്കോട്‌:  തന്നെ വിവരദോഷിയെന്ന്‌ വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‌ മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ. 
മന്ത്രി മണി,   മന്‍മോഹന്‍ സിംഗിനെക്കുറിച്ച്‌ പറഞ്ഞ കാര്യം ഉപയോഗിച്ചാണ്‌ ബല്‍റാം പ്രതിരോധ ത്തിനു  ശ്രമിക്കുന്നത്‌. മദ്യപിക്കാനായി യുഎസില്‍ പോകുന്ന വ്യക്തിയാണ്‌ മന്‍മോഹന്‍ സിംഗ്‌ എന്നായിരുന്നു മന്ത്രി മണി ഉന്നയിച്ച ആരോപണം. ഇങ്ങനെ പറഞ്ഞിട്ടും മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നാണ്‌ ബല്‍റാം ഉയര്‍ത്താന്‍ ശ്രമിക്കുന്ന വാദം. അതേസമയം, ഏറെ പ്രതിരോധത്തിലായിട്ടിലും എകെജിയെക്കുറിച്ച്‌ പറഞ്ഞ കാര്യത്തില്‍ ബല്‍റാം മൗനം പാലിക്കുകയാണ്‌.


ഡോ. മന്മോഹന്‍ സിംഗിനെ അവഹേളിച്ച മന്ത്രിയെ സി.പി.ഐ.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത്‌ ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുന്‍പ്രധാനമന്ത്രിയെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക്‌ ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹന്‍ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. എന്നായിരുന്നു വി.ടിയുടെ പ്രതികരണം.




Join WhatsApp News
ഡോ.ശശിധരൻ 2018-01-07 17:32:20
സ്വന്തം പാർട്ടിയിലെ ചില അഴിമതിക്കാരായ, അജിതേന്ദര്യമാരായ എം.എൽ എ മാരുടെയും എം.പി മാരുടെയും മതി മറന്നു കൊണ്ടുള്ള ആന്ദോളനം കൊണ്ട് അങ്ങേയറ്റത്തെ അഗാധമായ താണനിലയിലേക്ക് അധംപതിച്ച കോൺഗ്രസ്പാർട്ടിയെ ,ആശയപരമായി എതിരാളിയെ നേരിട്ട് നവോത്ഥാനാത്തിന്റെ പാതയിലേക്ക് ആനയിക്കുന്നത് പകരം ഈ മാദനനായ ബലറാം പാർട്ടിയെ മായയുടെ മാല്യിന്യ വിഗതിയിലേക്കു വീണ്ടും തള്ളിയിട്ടിരിക്കുന്നു.ഭാരതീയ ജനത പാർട്ടിയെ രണ്ടായിരത്തി പതിനാലിലെ തിരെഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിൽ വിജയപ്പിച്ചതിന്റെ സാഹചര്യം വിലയിരുത്തുമ്പോൾ കോൺഗ്രസ് പാർട്ടിയുടെ പങ്ക്‌ വളരെ വലുതാണെന്ന യാഥാർഥ്യം പരിശോധിക്കേണ്ടതുണ്ട്.നൂറിൽ പരം കുംഭകോണങ്ങൾ ,അനീതി ,അക്രമങ്ങൾ , അന്യായങ്ങൾ എന്നിവ പരിധി വിട്ടപ്പോൾ പൊറുതിമുട്ടിയ ജനതയാണ് ഈ ബി ജെ പി യെ അധികാരത്തിലെത്തിച്ചത്.ബലറാമിന് ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹന്‍ജിയുടെ ജീവിതത്തെകുറിച്ചോ അറിവില്ലാത്ത കൊണ്ടാണ് എ കെ ജി യെ കുറിച്ചു വിവേകശൂന്യമായ ചത്ത ഒരു പ്രസ്താവന നടത്തിയത് .ഇന്ത്യ രാജ്യത്തു കോൺഗ്രസ് രക്ഷ നേടണമെങ്കിൽ ജനങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം നേടണമെങ്കിൽ പുതിയ ആശയങ്ങളുടെ ,പുതിയ ഭാഷയുടെ ,പുതിയ ശൈലിയുടെ ,പരമമായ സങ്കല്പങ്ങളിലൂടെ സാകല്യമായ അറിവിന്റെ പ്രകാശം സമൂഹത്തിൽ പ്രഭാഷണങ്ങളിലൂടെ,എഴുത്തിലൂടെ പ്രസിരിപ്പിക്കേണ്ടതാണ്.അല്ലാതെ ഇന്ത്യയിലെ ചെറുപ്പക്കാരായ കോൺഗ്രസ് കാരുടെ മനോവീര്യം കെടുത്തുന്ന തരത്തിലാകരുത് ബലറാമിന്റെ പ്രസ്താവനകൾ.നല്ലതു പ്രചരിപ്പിക്കുന്നതിലാണ് ഒരു നല്ല ജനാധിപത്യ രാജ്യം നില നിൽക്കുന്നത് തന്നെ എന്ന സത്യം ബലറാം ഓർത്താൽ നന്ന്. (ഡോ.ശശിധരൻ)
T Abraham 2018-01-07 21:12:00
AKG യുടെ ജീവിത ചരിത്രം യുക്തിസഹമായ വായനയ്ക്ക് വിധേയമാക്കിയതിന് വി.റ്റി ബൽറാമിനെതിരെ അസഹിഷ്ണുത കാണിക്കുന്നവരോട് എന്താണ് വി.റ്റി ബൽറാം എഴുതിയതിൽ തെറ്റ് ? AK ഗോപാലൻ 1940 കളിൽ സഖാവ് കുമാരപ്പണിക്കരുടെ വീട്ടിൽ ഒളിവിൽ താമസിച്ചപ്പോൾ കുമാരപ്പണിക്കരുടെ അനന്തരവളായ സുശീലയുമായി ഉണ്ടായ ഉഷ്മളമായ ബന്ധം വിവാഹത്തിൽ കലാശിച്ചു.9 വർഷം നീണ്ടു നിന്ന കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തിൽ മാധുര്യം കൂട്ടിയെന്ന് AKG എന്റെ ജീവിതകഥയിൽ എഴുതിയിട്ടുണ്ട്. ഇതാണ് ബൽറാമിനെ കൊണ്ട് ചില ചോദ്യങ്ങൾ ചോദിക്കാൻ തോന്നിച്ചതെന്ന് മനസ്സിലാക്കുന്നു. സുശീലയുടെ ജനനത്തീയതി 29/12/1929-ത് അതായത് 1942-ൽ ചേർത്തല താലൂക്കിൽ, മുഹമ്മ വില്ലേജിൽ;ചിരപ്പൻചിറ കരുണാകരപ്പണിക്കരുടെ വീട്ടിൽ 38 വയസ്സുകാരനും. വിവാഹിതനുമായ AKG ഒളിവിൽ താമസ്സിക്കുമ്പോൾ സുശീലയ്ക്ക് വയസ്സ് 13 മാത്രം. പതിമൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിച്ചമായി തന്നെക്കാൾ 25 വയസ് പ്രായം കൂടുതലുള്ള ഒരാൾ എങ്ങനെ പെരുമാറിയെന്ന യുക്തിസഹമായ ഒരു ചോദ്യമാണ് ബൽറാം ഉന്നയിച്ചത്. ഇത് ബൽറാമിന്റെ കണ്ടെത്തൽ അല്ല. ഏ .കെ .ജിയുടെ ആത്മകഥയായ "എന്റെ ജീവിത കഥ " യിൽ ഏ.കെ.ജി തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്മ്യൂണിസ്റ്റുകൾ ചെയ്യേണ്ടത് ഇതിന് യുക്തിസഹമായ മറുപടി നൽകുകയെന്നതാണ്. അല്ലാതെ വെറുതെ തെറി പറഞ്ഞിട്ട് കാര്യമില്ല.
ഒരോ പാർട്ടിയെ സംബന്ധിച്ചും അവരുടെ നേതാക്കന്മാർ ദിവ്യന്മാരും വിശുദ്ധരുമാണ്.പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകൾക്ക്.AKG എന്ന നേതാവ് ആ ഗണത്തിൽപെടുന്നതാണ്. അതു കൊണ്ടാണ് ഇത്ര അസഹിഷ്ണുത.AKG യുടെ പൊതു ജീവിതം സംബന്ധിച്ചും, വ്യക്തി ജീവിതം സംബന്ധിച്ചും വിമർശനങ്ങളുണ്ട്.
കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കെട്ടിപ്പടുക്കുന്നതിന് നിർണ്ണായക പങ്കുവഹിച്ച ശ്രീമതി കെ.ആർ ഗൗരിയമ്മ ഒരു ദൃശ്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽAKG തന്നോട് വിവാഹാഭ്യർത്ഥന നടത്തിയെന്ന് തുറന്നു പറയുകയുണ്ടായി. ഏ കെ ജി തന്റെ അച്ഛന്റെ അനന്തരവളെ നേരത്തേ വിവാഹം ചെയ്തിരുന്നു.എന്നാൽ തന്റെ ആത്മകയിൽ ആ സ്ത്രീയുടെ പേരു പോലും എഴുതാൻ ആ മഹാൻ തയ്യാറായില്ല.ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തതിനു ശേഷം പാർട്ടിയുടെ ഉന്നതമായ യോഗം ചേരുകയും ആ യോഗത്തിൽ വച്ച് രാജ്യത്തെ വഞ്ചിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇനി പിരിച്ചുവിടുകയാണ് വേണ്ടതെന്ന് സഖാവ് പി.കൃഷ്ണപിള്ള അഭിപ്രായപ്പെട്ടപ്പോൾ AK ഗോപാലൻ സഖാവ് കൃഷ്ണപിള്ളയുടെ കരണക്കുറ്റിക്ക് അടിച്ചതും പരസ്യമായ രഹസ്യമാണ്.ഒരു കാലത്ത് ഇരുമ്പ് മറയ്ക്കുള്ളിൽ നിഷ്ക്കളങ്കരായ വിദ്യാഹീനരും, പാവപ്പെട്ടവരുമായ ജനങ്ങളെ ബുദ്ധിപൂർവ്വം സംഘടിപ്പിച്ച് അതിൽ നിന്ന് മുതലെടുപ്പ് നടത്തിയ നേതാക്കന്മാർ എഴുതി ചരിത്രത്തിൽ നിന്നു തന്നെ പുതിയ തലമുറയിൽപ്പെട്ട യുവത യുക്തിഭദ്രമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും ആ ചോദ്യങ്ങൾക്ക് മറുപടിയാണ് വേണ്ടത്.
ശരിയായ മറുപടി...

NY Mother 2018-01-08 08:38:35

നിങ്ങൾക്ക് ഒര് പത്ത് നാൽപത് വയസ്സുണ്ടന്ന് കരുതുക നിങ്ങൾക്ക് ജീവിക്കാൻ ഒരു ഗതിയും പര ഗതിയും ഇല്ലാതെ വന്ന അവസ്ഥയിൽ ഒരു വീട്ടുകാർ നിങ്ങൾക്ക് അഭയം നൽകി എന്ന് ഇരിക്കട്ടെ ... ഈ വീട്ടിൽ ഒരു പത്ത് പന്ത്രണ്ട് വയസ്സായ ഒര് കുട്ടിയും ഉണ്ടെന്ന് കരുതുക ... ആ കുട്ടിയെ നിങ്ങൾ എങ്ങനെ കാണും ...?
സ്വന്തം മകളെ പോലെയൊ സഹോദരീയ പോലെയോ ... അതോ ഒരു കാമുകിനെ പോലെയോ ...?

AKG വിഷയത്തിൽ V T Balram നെ തെറി പറയുന്ന സുഹൃത്തുക്കൾ ഇതിനൊരു ന്യായീകരണവുമായി വന്നാൽ നന്നായിരിക്കും ...


Haneef chavakdu 2018-01-08 08:41:41
കേരളത്തിന്റെ സാമൂഹ്യപരിഷ്കരണത്തിൽ ചരിത്രപുസ്തകങ്ങൾ നോക്കുമ്പോൾ എ കെ ജി, ഇ എം സ്, എം എൻ ഗോവിന്ദൻ, പി കൃഷ്ണപിള്ള തുടങ്ങിയ പേരുകൾ കാണാനില്ല പകരം. ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ , ടി കെ മാധവൻ , സി കേശവൻ, ഡോക്ടർ പൽപ്പു , കുമാരൻആശാൻ,
അയ്യങ്കാളി,പൊയ്കയില്‍ അപ്പച്ചന്‍, വി.ടി ഭട്ടതിരിപ്പാട്, ചട്ടമ്പി സ്വാമികള്‍, മന്നത്ത് പദ്മനാഭന്‍, കെ.കേളപ്പന്‍, മിഷനറിമാർ തുടങ്ങി നിരവധി മഹാത്മാക്കളുടെ കഠിനപ്രയത്നങ്ങളുടെ ഫലമായാണ് കേരളത്തിലെ സാമൂഹിക തിന്മകള്‍ ഒരു പരിധി വരെ ഇല്ലായ്മ ചെയ്തത്. യഥാർത്ഥ ചരിത്രപുസ്തകങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ്‌ നേതാക്കളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത് പണം കൈപ്പറ്റിയിട്ടുണ്ട്‌ എന്നും സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചിട്ടുണ്ട് എന്നുമൊക്കെയാണ് കാണുന്നത്. കേരള സാമൂഹ്യപരിഷ്കരണത്തിന്റെ പ്രധാന സമര ഏടുകളായി കണക്കാക്കുന്നത് ചാന്നർ ലഹള, വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, കൂടിയാന് പാട്ട ഭൂമിയിലുള്ള അവകാശസമരം എന്നിവയാണ്. ഈ സമരങ്ങളിൽ ചില കമ്യൂണിസ്റ്റുകാരുടെ (എ കെ ജിയുടെയും) സാന്നിധ്യമുണ്ടായിരുന്നു എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ ആ സമര കാലങ്ങളിൽ അവരെക്കാൾ നെടുനായകത്വം ചരിത്രം മറ്റു ചിലർക്കാണ് രേഖപ്പെടുത്തുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിറവിക്കും മുമ്പ്, അവർ കോൺഗ്രസുകാരായിരുന്ന കാലത്താണ് ചില സമരങ്ങളെങ്കിലും നടന്നത്. 1859 ൽ ആയിരുന്നു ചാന്നാർ ലഹള നടന്നത്‌. കുടിയാന്മാർക്ക്‌ പാട്ട ഭൂമി അവകാശത്തിനായി സമരം 1864 ൽ ആയിരുന്നു. അയിത്തോച്ഛാടനത്തിനെതിരെ സമരം തുടങ്ങിയത് 1917 ൽ ആയിരുന്നു. വൈക്കം സത്യാഗ്രഹവും പന്തീഭോജനവും 1924 ൽ ആയിരുന്നു. ഇനി ഗുരുവായൂർ സത്യാഗ്രഹം1931ൽആയിരുന്നു. ഇന്ത്യയിൽ കമ്മ്യൂണിസം വേരിടുന്നത് 1925 കാലഘട്ടത്തിലാണ്. കേരളത്തിലാകട്ടെ 1939 കാലഘട്ടത്തിലും. എന്നാൽ കമ്മ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നത്
കേരളീയ സമൂഹത്തിലെ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചത് തങ്ങളാണ് എന്നാണ്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക് ഭരണം കിട്ടിയപ്പോൾ കമ്മ്യൂണിസ്റ്റ്‌ കുഴലൂത്തുകാരായ എഴുത്തുകാരെ ഉപയോഗിച്ച് ചരിത്രത്തെ വളച്ചൊടിച്ചപ്പോൾ യഥാര്‍ത്ഥത്തില്‍ മറയ്ക്കപ്പെട്ടത് പല മഹാന്മാരുടെയും ത്യാഗങ്ങളായിരുന്നു. കേരളത്തിൽ കോൺഗസ് അധികാരത്തിൽ വന്നപ്പോൾ, കള്ളത്തരം നിറഞ്ഞ ഇത്തരം അപചരിത്ര നിർമിതികളെ തിരുത്തിയില്ല എന്നതാണ് വലിയ തെറ്റ്. ഇന്ന് വി ടി ബൽറാമിന്റെ കാര്യത്തിൽ ആ തെറ്റ് ആവർത്തിക്കുന്നുവെന്ന് മാത്രം. എ കെ ജി, ഇ എം സ്, എം എൻ ഗോവിന്ദൻ, പി കൃഷ്ണപിള്ള തുടങ്ങിയവരുടെ പ്രവർത്തനഫലമായി കമ്മ്യൂണിസ്റ്റ്‌ പാർട്ടി വളർന്നു എന്നല്ലാതെ കേരളത്തിന് കിട്ടിയത് നക്സലിസം എന്ന വലിയ വിപത്തിനെ യാണ് എന്നതും ഒരു വസ്തുതയായി മുന്നിൽ നിൽക്കുന്നു. കെ കരുണാകരൻ എന്ന നിശ്ചയദാർഡ്യമുള്ള ഒരു ഭരണാധികാരി ഉണ്ടായതുകൊണ്ട് നക്സലിസം എന്ന വിപത്തിനെ അടിച്ചൊതുക്കി പൂർണമായും അമർച്ചചെയ്യാൻ കഴിഞ്ഞു. അല്ലെങ്കിൽ തെലുങ്കാന പോലെയോ ഛത്തീസ്ഗഡ് പോലെയോ ബംഗാൾ പോലെയോ നക്സൽ -മാവോയിസ്റ്റ് അക്രമങ്ങൾ നിരന്തരം ഉള്ള സംസ്ഥാനമായി കേരളവും മാറിയേനെ. അല്ലാതെ സഖാക്കൾ പറയും പോലെ ഇവറ്റകൾ എ കെ ജി, ഇ എം സ്, എം എൻ ഗോവിന്ദൻ,പി കൃഷ്ണപിള്ള തുടങ്ങിയവർ കേരളത്തിന്റെ പൊതു മണ്ഡലത്തിനുവേണ്ടി ഈ പറഞ്ഞു പുകഴ്ത്തുന്ന പോലെ ഒരു ചുക്കും ചെയ്തിട്ടില്ല.
ദൂരെയെങ്ങും പോവേണ്ട, 34 വർഷത്തെ ഭരണം കൊണ്ട് ബംഗാൾ എങ്ങനെയായി എന്നത് നമ്മുടെ മുന്നിലുണ്ട്. ഇന്ന് അവിടുത്തെ ഏറ്റവും വലിയ ഭീഷണി മാവോയിസം ആണ് എന്നത് നഗ്നസത്യമായി തുടരുന്നു. 34 വർഷം സി പി എം ഭരിച്ച ബംഗാളിൽ കേരളത്തിൽ സംഭവിച്ചതുപോലൊരു നവോത്ഥാനം എന്തുകൊണ്ട് ഉണ്ടായില്ല എന്ന് ഇവിടെ, കേരളത്തിൽ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്ന മാർക്സിസ്റ്റുകാർ വിശദീകരിക്കണം.

A voter 2018-01-07 20:47:23
അണികൾക്ക് അമിത ആവേശം നൽകിയാൽ അവിടെ അക്രമം ഉണ്ടാകും, പ്രത്യേകിച്ച് ഹാർമോൺസ്കളുടെ ആധിക്യം കൂടിയ ചെറുപ്പക്കാരിൽ, അത്‌ പാർട്ടിയെ പൊതുസമൂഹത്തിൽ നിന്നും ഒറ്റപെടുത്തും, കേരളത്തിൽ രണ്ടു പ്രകൃതങ്ങൾ തമ്മിലുള്ള രാഷ്ട്രിയ പോരാട്ടം ആണ് നടക്കുന്നത് ഒരു ഭാഗത്ത്‌ അധർമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നവരും, മറുഭാഗത് സത്യത്തിന്റേതായ വഴി സ്വീകരിച്ചു, അക്രമത്തിന്റെ വഴികളിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറി സമാധാനവും സന്തോഷവും ആഗ്രഹിക്കുന്നവരും തമ്മിലുള്ള പോരാട്ടം ആണ് കേരളത്തിലും ഇന്ത്യ ഒട്ടാകെയും നടന്നുകൊണ്ടിരിക്കുന്നത് ഇതിൽ ആരുടെ ഭാഗത്തെ തുലാസ് ആണ് താഴ്ന്നു നിൽക്കേണ്ടത് എന്ന് സാമാന്യബുദ്ധിയുള്ള ജനം തീരുമാനിച്ചുകൊള്ളും
your comment is very disgusting sassi. look at the history of communists, they tarnished all. when they see their leader's facts they get thier piles broken.
K P Sukumaran - cunning communists 2018-01-08 13:42:12

കമ്മ്യൂണിസ്റ്റുകാരുടെ ഒളിവ് ജീവിതമാണ് ഇന്നത്തെ ചർച്ചാവിഷയം.

ഒരു സുഹൃത്തിന്റെ പോസ്റ്റിൽ നിന്നുള്ള ക്വോട്ട് ഇങ്ങനെ :

“എകെജിയും കൃഷണപിള്ളയും ഇഎംഎസും എല്ലാം ഒളിവിൽ ദുരിതജീവിതം നയിച്ചത് ഏതെങ്കിലും പെൺവാണിഭക്കേസിലൊ സ്വർണ്ണബിസ്ക്കറ്റ് കള്ളക്കടത്തിലൊ പ്രതിയായിട്ടല്ല”

പിന്നെ എന്തിനായിരുന്നു ഒളിവിൽ പോയത്? പറയാം.

1947 ആഗസ്റ്റ് 15നു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇത് തട്ടിപ്പാണ്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നും പറഞ്ഞ് കമ്മ്യൂണിസ്റ്റുകൾ അന്ന് കരിദിനം ആചരിച്ചു. അതേ കമ്മ്യൂണിസ്റ്റ് പാർട്ടി 48ൽ കൽക്കത്തയിൽ കേന്ദ്രക്കമ്മറ്റി കുടി ഇന്ത്യയിൽ വിപ്ലവം നടത്താൻ സമയമായി എന്നും രാജ്യം പിടിച്ചെടുക്കാനും ആഹ്വനം ചെയ്തു. ഈ ആഹ്വാനമാണ് കുപ്രസിദ്ധമായ കൽക്കത്താ തീസീസ്.

കമ്മ്യൂണിസ്റ്റ് പാർട്ടി അണികൾ വാരിക്കുന്തവും കൈയിൽ കിട്ടുന്ന ആയുധങ്ങളുമായി തെരുവിലിറങ്ങി. നവജാത സ്വതന്ത്ര ഇന്ത്യയെ ചോരയിൽ മുക്കിക്കൊല്ലാനായിരുന്നു അന്ന് ഇന്ത്യ മുഴുവൻ വ്യാപിച്ചിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദ്ദേശ്യം. പക്ഷെ ഇന്ത്യൻ സർക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. അല്ലായിരുന്നെങ്കിൽ ചൈനീസ് മോഡലിൽ ഗ്രാമങ്ങൾ നഗരങ്ങളെ വളഞ്ഞ് അന്നേ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യം സ്ഥാപിക്കുമായിരുന്നു.

അങ്ങനെ സ്വാതന്ത്ര്യ പൊൻപുലരിയിൽ ഇന്ത്യക്കെതിരെ പ്രതിവിപ്ലവം നടത്തിയ രാജ്യദ്രോഹത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടത് കൊണ്ടാണ് നേതാക്കൾ ഒളിവിൽ പോയത്. അല്ലാതെ ഇന്ന് പലരും വിശ്വസിക്കുന്നത് പോലെ ഇന്ത്യയെ സേവിക്കാൻ വേണ്ടിയല്ലായിരുന്നു. കമ്മ്യൂണിസ്റ്റ് ചൈനയിൽ പരിമിത ജനാധിപത്യത്തിനു വേണ്ടി സമരം ചെയ്ത വിദ്യാർത്ഥികളെ അവിടത്തെ ഏകാധിപത്യ കമ്മ്യൂണിസ്റ്റ് സർക്കാർ ടിയാനൻമെൻ സ്ക്വയറിൽ എങ്ങനെ കൈകാര്യം ചെയ്തു എന്ന് നമ്മൾ കണ്ടതാണ്. പിന്നീട് ഇന്ത്യൻ സർക്കാരിനു മാപ്പ് എഴുതിക്കൊടുക്കുകയും തങ്ങൾ ജനാധിപത്യം അംഗീകരിച്ച് പ്രവർത്തിക്കാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കപ്പെടുകയും ചെയ്തു. മറ്റൊരു പോറലും അന്നത്തെ കരിങ്കാലി കമ്മ്യൂണിസ്റ്റുകൾക്ക് ഇന്ത്യയിൽ ഉണ്ടായില്ല.

എന്നാൽ കൽക്കത്ത തീസീസ് വിജയിച്ചിരുന്നെങ്കിലോ? അതാണ് നമ്മൾ ആലോചിക്കേണ്ടത്.😋

കടപ്പാട്
KP Sukumaran

USMAN KERALA 2018-01-08 13:48:22
കാലങ്ങളായി സ്വന്തം പുരയിടത്തിലെ മാലിന്യം അയൽപക്കത്തെ വീട്ടിലേക്കിടുന്ന പണിയായിരുന്നു ഇടതുപക്ഷം നിർവഹിച്ചത്. അത് കോരിയെടുത്ത് ഒരു പയ്യൻ " ഇതാ നിങ്ങളുടെ മാലിന്യം " എന്നു പറഞ്ഞ് മാന്യതയില്ലാത്ത അയൽക്കാരന്റെ വീട്ടിലേക്ക് തിരിച്ച് നിക്ഷേപിച്ചിരിക്കുന്നു. അത് കണ്ട അയൽക്കാരന് ശുണ്ഠി പിടിച്ചിരിക്കുന്നു. അയൽക്കാരാ, ശുണ്ഠി പിടിക്കേണ്ട. അയാൾ നിനക്ക് തിരിച്ചറിവ് നൽകിയിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക